ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ് പ്രകീർണ്ണനം. വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ് സമന്വിത പ്രകാശം. പ്രകാശത്തെ പ്രകീർണ്ണനം ചെയ്യാൻ പ്രിസം സാധാരണ ഉപയോഗിക്കുന്നു. അന്തരീക്ഷത്തിലെ ജലകണികകളിൽ പ്രകാശം പ്രകീർണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ് മഴവില്ല് .