മഹാഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയോട് സദൃശ്യമാണ്
മനസ്സ്. അതിന് മൂന്ന് തലങ്ങളുണ്ട് - ബോധ മനസ്സ്, ഉപബോധ മനസ്സ്, അബോധ
മനസ്സ്. ഏത് മന:ശാസ്ത്ര സിദ്ധാന്തമാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത് ?
Aമനോവിശ്ലേഷണ സിദ്ധാന്തം
Bസവിശേഷ സിദ്ധാന്തം
Cപ്രരൂപ സിദ്ധാന്തം
Dവ്യവഹാര വാദം
Answer:
A. മനോവിശ്ലേഷണ സിദ്ധാന്തം
Read Explanation:
ഫ്രോയിഡും മനോവിശ്ലേഷണ സമീപനവും:
- മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, സിഗ്മണ്ട് ഫ്രോയിഡ ആണ്.
- മനോവിശ്ലേഷണത്തിന്റെ പിതാവ് / മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
- മനുഷ്യ മനസ് / അബോധ മനസ്, മഞ്ഞ് മല പോലെയാണെന്ന് അഭിപ്രായപ്പെട്ടതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
മനോവിശേഷണ സിദ്ധാന്തം - പ്രധാന ആശയങ്ങളും പ്രത്യേകതകളും:
- മനസ്സിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണം
- മനോവിഭ്രാന്തികളെ സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിൽ നിന്നും, അനുഭവങ്ങളിൽ (Clinical experience) നിന്നും, പരീക്ഷണങ്ങളിൽ നിന്നും ആവിർഭവിച്ച സമീപനം
- ലൈംഗികമായ അബോധ സംഘർഷങ്ങളും, അക്രാമകത്വവും (aggression), മനുഷ്യന്റെ വ്യക്തിത്വത്തെ വലിയ അളവിൽ സ്വാധീനിക്കുന്നതായി സിദ്ധാന്തിക്കുന്നു
- മനസ്സിൽ സംഭരിക്കപ്പെടുന്ന ബാല്യകാല അനുഭവങ്ങളും, അടിച്ചമർത്തപ്പെട്ട വികാരങ്ങളും, വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു.
മനോവിശ്ലേഷണ സമീപനത്തിൽ ഫ്രോയ്ഡിനെ കൂടാതെ പ്രധാന പങ്ക് വഹിച്ച പ്രമുഖർ:
- കാൾ യുങ് (Carl Jung)
- ആൽഫ്രഡ് ആഡ്ലർ (Alfred Adler)
- വില്യം റിച്ച് (Wilhelm Reich)
മനോവിശ്ലേഷണ സിദ്ധാന്തവുമായി ബന്ധപ്പെട്ട വർഗ്ഗീകരണം:
മനോവിശ്ലേഷണ സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് വിഭാഗങ്ങൾ ചുവടെ ചേർക്കുന്നു;
- വ്യക്തിത്വത്തിന്റെ ചലനാത്മകത (Theory of Personality Dynamics)
- വ്യക്തിത്വ ഘടന (Structure of Personality)
- മനോലൈംഗിക വികാസ സങ്കൽപങ്ങൾ (Psycho Sexual Stages)
വ്യക്തിത്വത്തിന്റെ ചലനാത്മകത:
മനസിന്റെ മൂന്ന് തലങ്ങളെ സംബന്ധിക്കുന്ന ആശയങ്ങളാണ്, ഫോയിഡ് വ്യക്തമാക്കുന്നത്.
മനസിന്റെ മൂന്ന് തലങ്ങൾ:
- ബോധ മനസ് (Conscious Mind)
- ഉപബോധ മനസ് (Subconscious Mind)
- അബോധ മനസ് (Unconscious Mind)
ബോധ മനസ്:
- സാധാരണ നിലയിലുള്ള മനസ്സാണ്, ബോധ മനസ്സ്.
- പ്രത്യക്ഷത്തിൽ അറിവുള്ളതും, എന്നാൽ ഓർക്കാൻ കഴിയുന്നതുമായ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന തലമാണ് ബോധ മനസ്.
- ഒരു പ്രത്യേക സന്ദർഭം വരുമ്പോൾ, നമ്മുടെ ബോധത്തിന്റെ ഉപരി തലത്തിൽ നിന്നും ഓർമകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം ലഭ്യമാകുന്ന മനസിന്റെ തലം കൂടിയാണ്, ബോധ മനസ്.
ഉപബോധ മനസ്:
- ബോധ മനസ്സിനും അബോധ മനസ്സിനും ഇടയ്ക്കുള്ള തലമാണ് ഉപബോധ മനസ്സ്.
- പൂർണ്ണമായി ഓർമയിൽ ഇല്ലാത്തതും, എന്നാൽ ഒരു പ്രത്യേക അവസരത്തിൽ, വ്യക്തിക്ക് പെട്ടെന്ന് തന്നെ ബോധ മനസിൽ കൊണ്ടു വരാവുന്നതുമായ അനുഭവങ്ങളാണ്, ഉപ ബോധ മനസ്സിൽ ഉൾപ്പെടുന്നത്.
- പലപ്പോഴും സ്വപ്നങ്ങൾ ഉണ്ടാവുന്നത്, അബോധ തലത്തിലെ അന്തർലീനമായ അനുഭവങ്ങൾ പ്രതീകവത്കൃതമായി ഉപബോധ തലത്തിലേക്ക് ഊർന്നു വരുമ്പോഴാണെന്നും, അനുമാനിക്കുന്നു.
അബോധ മനസ്:
- ഫ്രോയിഡ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് അബോധ മനസിനാണ്.
- മനസിന്റെ പൂർണമായതും, ആഴത്തിലുള്ളതുമായ തലമാണ് അബോധ മനസ്.
- ജന്മസിദ്ധമായ വാസനയുടെ സംഭരണിയായി കണക്കാക്കുന്ന തലം കൂടിയാണ്, അബോധ മനസ്.
- മനുഷ്യ വ്യവഹാരത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് അബോധ മനസാണ്.
- വ്യക്തിയുടെ വ്യവഹാര ശൈലിയും, അത് വഴി വ്യക്തിത്വവും നിർണയിക്കുന്നത്, അബോധ മനസിൽ ഒളിച്ചു വെയ്ക്കുന്ന അനുഭവങ്ങളും, ആഗ്രഹങ്ങളുമാണ്.
- വ്യക്തിത്വത്തെ പ്രധാനമായും നിർണയിക്കുന്ന അബോധ മനസിലെ കാര്യങ്ങൾ, പലപ്പോഴും സ്വപ്നങ്ങളിലൂടെ പുറത്തു വരുമെന്ന് ഫ്രോയിഡ് അനുമാനിക്കുന്നു.
- അതുകൊണ്ടു തന്നെ മാനസിക പ്രശ്നങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് ഫ്രോയിഡ്, സ്വപ്നാപഗ്രഥനം (Dream analysis) എന്ന രീതി പ്രയോജനപ്പെടുത്തിയിരുന്നു.
അബോധ മനസ്സിനെ, മഞ്ഞു മലയുമായുള്ള ഫ്രോയ്ഡിന്റെ താര്യതമ്യപ്പെടുത്തൽ:
- മനസ്സിന്റെ അബോധ മനസ്സ് ഒരു മഞ്ഞു മലയുമായി (Iceberg) സാദൃശ്യമുള്ളതായി ഫ്രോയ്ഡ് പ്രസ്താവിച്ചു
- കടലിൽ ഒഴുകി നടക്കുന്ന മഞ്ഞു മലയുടെ കൂടുതൽ ഭാഗവും, വെള്ളത്തിനുള്ളിലായിരിക്കും.
- ചെറിയ ഒരു ഭാഗം മാത്രമേ പുറത്തു നിന്നു നോക്കുമ്പോൾ കാണുകയുള്ളു.
- അതു പോലെ ഏറ്റവും വലിയ തലമായ അബോധ മനസ്സ്, നമ്മുടെ ബോധാവസ്ഥയിൽ നിന്നെല്ലാം വിഭിന്നമായി, ആരും കാണാതെ സ്ഥിതി ചെയ്യുന്നുവെന്ന് ഫ്രോയിഡ് പ്രസ്താവിച്ചു.