ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാഷ്ട്രീയഘടനയുടെയും സാമൂഹ്യജീവിതത്തിന്റെയും സവിശേഷതകളിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- രാജവംശങ്ങൾ ഭരിച്ചിരുന്ന രാജ്യങ്ങളിൽ മുൻകാലത്ത് പ്രവർത്തിച്ചിരുന്ന ജനകീയ സമിതികൾ ബുദ്ധൻ്റെ കാലത്ത് പ്രവർത്തനരഹിതമായി.
- രാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങളിൽ സ്ഥിരം സൈന്യത്തെ നിലനിർത്തിയിരുന്നു. സൈന്യത്തിൽ നാല് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. കാലാൾപ്പട, കുതിരപ്പട, രഥങ്ങൾ, ആനപ്പട എന്നിവയായിരുന്നു അവ.
- ബ്രാഹ്മണരെയും ക്ഷത്രിയരെയും നികുതിയിൽനിന്നു ഒഴിവാക്കിയിരുന്നു. കർഷകർ മൊത്തം ഉത്പന്നത്തിൻ് ആറിലൊന്ന് രാജാവിനു നികുതിയായി നല്‌കി.
- ബുദ്ധൻ്റെ കാലത്തുതന്നെ ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു നീതിന്യായസമ്പ്രദായം ഇന്ത്യയിൽ നിലവിൽവന്നു. സിവിലും ക്രിമിനലുമായ നിയമങ്ങൾ ചാതുർവർണ്യവ്യവസ്ഥയെ നിലനിർത്തുവാൻ ഉതകുന്നതായിരുന്നു.
- ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ സവർണ്ണജാതികളിൽ ജനിച്ചവർക്ക് പ്രത്യേകാവകാശങ്ങൾ അനുവദിച്ചിരുന്നു. ശൂദ്രർക്ക് നല്കിയിരുന്ന ശിക്ഷകൾ സവർണ്ണർക്കു ബാധകമായിരുന്നില്ല.