Challenger App

No.1 PSC Learning App

1M+ Downloads
മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയെല്ലാം

Answer:

C. വികിരണം

Read Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി, വൈദ്യുതി കാന്തിക തരംഗങ്ങളുടെ രൂപത്തിലാണ് വികിരണം വഴി താപ പ്രേഷണം സാധ്യമാകുന്നത്. 

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി

 


Related Questions:

ദ്രവീകരണ ലീനതാപത്തിന്റെ ഡൈമെൻഷൻ എന്ത് ?
200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?
ഒരു മുറിയിൽ ചൂടുവെള്ളം നിറച്ച ഒരു ബീക്കർ സൂക്ഷിക്കുന്നു. അത് t1 മിനിറ്റിനുള്ളിൽ 80 °C മുതൽ 75 °C വരെയും, t2 മിനിറ്റിനുള്ളിൽ 75 °C മുതൽ 70 °C വരെയും, t3 മിനിറ്റിനുള്ളിൽ 70 °C മുതൽ 65 °C വരെയും തണുക്കുകയാണെങ്കിൽ
താഴെ പറയുന്നവയിൽ മാധ്യമത്തിന്റെ സാന്നിധ്യം ഇല്ലാതെ നടക്കുന്ന താപ പ്രസരണ രീതി ഏത് ?
തെർമോഡൈനാമിക് സിസ്റ്റത്തിനെയും റൗണ്ടിംഗിനെയും വേർതിരിക്കുന്ന യഥാർത്ഥമോ സാങ്കൽപ്പികമോ ആയത് താഴെപ്പറയുന്നവയിൽ ഏതാണ്?