App Logo

No.1 PSC Learning App

1M+ Downloads
മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയൊന്നുമല്ല

Answer:

C. വികിരണം

Read Explanation:

ചാലനം:

  • മാധ്യമത്തിലെ ഒരു കണികയിൽ നിന്ന്, മറ്റൊന്നിലേക്ക് ഊർജ്ജം കൈമാറുന്ന പ്രക്രിയയാണ് ചാലകത.
  • ഇവിടെ കണങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നു.
  • ഊർജ മാറ്റം കണങ്ങളുടെ കമ്പനം മൂലം നടക്കുന്നു.
  • കണങ്ങൾ അതാത് സ്ഥാനങ്ങളിൽ നിന്ന് കൊണ്ട് തന്നെയാണ് കമ്പനം ചെയ്യുന്നത്. അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ചാലനത്തിൽ സംഭവിക്കുന്നില്ല.  
  • ഖര പദർത്തങ്ങളിൽ ചാലനം വഴിയാണ് താപ പ്രേഷണം സംഭവിക്കുന്നത് 

സംവഹനം:

  • ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്ന്, താഴ്ന്ന ഊഷ്മാവ് പ്രദേശങ്ങളിലേക്കുള്ള തന്മാത്രകളുടെ ഊർജകൈമാറ്റമാണ് സംവഹനം.
  • ഇവിടെ തന്മാത്രകളുടെ ചലനം വഴിയാണ് ഊർജ കൈമാറ്റം സംഭവികുന്നത്.
  • അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇവിടെ സംഭവിക്കുന്നു. 
  • ദ്രാവകങ്ങളിലും, വാതകങ്ങളിലും താപ പ്രേഷണം സംഭവിക്കുന്നത് സംവഹനം വഴിയാണ്.  
  • പാമ്പിന്റെയോ, മറ്റേതെങ്കിലും ഭൗതിക സാഹചര്യങ്ങളുടെയോ സ്വാധീനത്താൽ സാധ്യമാകുന്ന സംവാഹന രീതിയാണ് പ്രേരിത സംവഹനം.  

വികിരണം:

  • വൈദ്യുത കാന്തിക തരംഗങ്ങളിലൂടെയാണ് താപ കൈമാറ്റം, വികിരണത്തിൽ സംഭവിക്കുന്നത്.
  • ദ്രവ്യത്തിലെ തന്മാത്രകളുടെ ക്രമരഹിതമായ ചലനത്തിന്റെ ഫലമാണ് താപ വികിരണം സംഭവിക്കുന്നത്.
  • ചാർജ്ജ് ചെയ്ത ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ചലനം, വൈദ്യുതകാന്തിക വികിരണത്തിന്റെ ഉദ്വമനത്തിന് കാരണമാകുന്നു.
  • മാധ്യമത്തിന്റെ അഭാവത്തിൽ നടക്കുന്ന താപ കൈമാറ്റ രീതിയാണ് വികിരണം.  

Related Questions:

റോക്കറ്റ് വിക്ഷേപണത്തിൽ നേരിട്ട് ഉപയോഗപ്പെടുത്തുന്ന ശാസ്ത്ര നിയമം :

p1v1= p2v2 എന്ന സമവാക്യം ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

If the velocity of a body is doubled, its momentum ________.

r എന്ന് ആരമിക ദൂരത്തിൽ ഗോളത്തിനു പുറത്തായി P എന്ന ബിന്ദു പരിഗണിച്ചാൽ, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

  1. A) P എന്ന ബിന്ദുവിലെ വൈദ്യുത മണ്ഡലം പൂജ്യമായിരിക്കും.
  2. B) P എന്ന ബിന്ദുവിലെ വൈദ്യുത മണ്ഡലം ഗോളത്തിന്റെ ഉപരിതലത്തിലെ വൈദ്യുത മണ്ഡലത്തിന് തുല്യമായിരിക്കും.
  3. C) P എന്ന ബിന്ദുവിലെ വൈദ്യുത മണ്ഡലം ഗോളത്തിന്റെ കേന്ദ്രത്തിൽ നിന്നുള്ള ദൂരത്തിന് വിപരീത അനുപാതത്തിലായിരിക്കും.
  4. D) P എന്ന ബിന്ദുവിലെ വൈദ്യുത മണ്ഡലം ഗോളത്തിന്റെ കേന്ദ്രത്തിൽ നിന്നുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലായിരിക്കും.
    വക്രതാ കേന്ദ്രത്തിൽ നിന്നു ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിലേക്കുള്ള അകലം?