App Logo

No.1 PSC Learning App

1M+ Downloads
മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനും സഹായിക്കുന്നത് ഏതുതരം ബുദ്ധിയാണ് ?

Aആന്തരിക വൈയക്തിക ബുദ്ധി

Bയുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി

Cവ്യക്ത്യാന്തര ബുദ്ധി

Dഅസ്തിത്വപരമായ ബുദ്ധി

Answer:

A. ആന്തരിക വൈയക്തിക ബുദ്ധി

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence) :- 

  • സ്വന്തം ശക്തിദൗർബല്യങ്ങൾ, വൈകാരിക ഭാവങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി. 
  • സ്വന്തം കഴിവിനെ പരമാവധിയിലേക്ക് ഉയർത്താനും തെറ്റുകൾ തിരുത്തി മെച്ചപ്പെടാനും ഈ ബുദ്ധി സഹായിക്കുന്നു. 
  • സ്വതന്ത്രമായി ചിന്തിക്കാനും തൻറെ നിലപാടുകൾ പ്രകടിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമർശനം നടത്താനും ഇത് സഹായിക്കുന്നു. 

Related Questions:

ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയതാര് ?
മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?
ചുവടെ കൊടുത്തിരിക്കുന്നവയില്‍ കായിക താരങ്ങളെയും നര്‍ത്തകരെയും അവരുടെ ശാരീരിക വികാസത്തെയും ചലനങ്ങളെയും നിയന്ത്രിക്കുന്ന ബഹുമുഖബുദ്ധിഘടകം ഏതാണ് ?
Individuals having high .................. ................... possess the ability to classify natural forms such as animal and plant species and rocks and mountain types.
“ഫ്രെയിംസ് ഓഫ് മൈൽഡ് : ദ തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റലിജൻസ് (1983)'' എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവ് :