App Logo

No.1 PSC Learning App

1M+ Downloads
"മാപ്പിള ലഹള" നടന്ന വർഷം ഏത്?

A1947

B1921

C1931

D1937

Answer:

B. 1921

Read Explanation:

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും വിമോചന പോരാട്ടമായും മാറിമാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് 'മാപ്പിള കലാപം', മലബാർ സമരം, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം. 1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.


Related Questions:

മലയാളിമെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ്‌ “മലയാളി മെമ്മോറിയൽ".
  2. “ തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌ " എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റര്‍ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോന്‍, സി.വി.രാമന്‍പിള്ള എന്നിവരുമാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌.
  3. 1791 ജനുവരിയില്‍ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ച ഹര്‍ജിയില്‍ നാനാജാതിമതസ്ഥരായ 10028 പേര്‍ ഒപ്പിട്ടിരുന്നു. 
  4. തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി

    വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് താഴെപ്പറയുന്ന വസ്തുതകളിൽ ഏതൊക്കെയാണ് ശരി ?

    1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇ. വി. രാമസ്വാമി നായ്ക്കർ അറസ്റ്റിലായി.
    2. 1924-ലെ വെള്ളപ്പൊക്ക സമയത്തും വൈക്കം സത്യാഗ്രഹം തുടർന്നു.
    3. നിയമസഭ 1925 ഫെബ്രുവരി 7ന് വോട്ടു ചെയ്തു, 22 പേരെ പിന്തുണച്ചു, 21 പേരെ നിരസിച്ചു
      മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു :
      താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?
      The battle of Colachel happened on?