Challenger App

No.1 PSC Learning App

1M+ Downloads
മാഹി വിമോചന സമരത്തിൻ്റെ നേതാവ് ആര് ?

Aസി. കേശവൻ

Bഐ.കെ കുമാരൻ മാസ്റ്റർ

Cകെ.കൃഷ്ണൻ മാസ്റ്റർ

Dടി,വി തോമസ്

Answer:

B. ഐ.കെ കുമാരൻ മാസ്റ്റർ

Read Explanation:

മാഹി വിമോചന സമരം

  • ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി നടന്ന സമരം.
  • മയ്യഴി വിമോചനസമരം എന്നും അറിയപ്പെടുന്നു.
  • മയ്യഴി ദേശീയവാദികളുടെ പ്രസ്ഥാനമായ 'മയ്യഴി മഹാജനസഭ' ഈ സമരത്തിന് നേതൃത്വം നൽകി.
  • 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്ന ഐ.കെ കുമാരൻ മാസ്റ്റർ ആയിരുന്നു മാഹി വിമോചന സമരത്തിൻറെ പ്രധാന നേതാവ്.
  • 1948 ഒക്ടോബർ 22ന് വിപ്ലവകാരികൾ മാഹിയിൽ ഫ്രഞ്ചുപതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തി.
  • 1948 ഒക്ടോബർ 28ന് ഫ്രഞ്ചുകാർ വിമോചന സമരത്തെ അടിച്ചമർത്തി.
  • എങ്കിലും 1954 ജൂലൈ 14ന് വിപ്ലവകാരികൾ മയ്യഴിയിലേക്ക് ഒരു ബഹുജന മാർച്ച് സംഘടിപ്പിച്ചു.
  • 1954 ജൂലൈ 16ന് ഫ്രഞ്ച് ഭരണകൂടം മാഹിയിൽ നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചു.
  • ഇതോടെ.കെ.കുമാരൻ മാസ്റ്റർ മയ്യഴിയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേൽക്കുകയും,മാഹി ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു.




Related Questions:

താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.

  1. വൈക്കം സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹം
  3. കീഴരിയൂർ ബോംബ് കേസ്
  4. കയ്യൂർ സമരം

ശരിയായത് തിരഞ്ഞെടുക്കുക.

  1. വൈക്കം സത്യാഗ്രഹം-1928
  2. ഗുരുവായൂർ സത്യാഗ്രഹം -1931
  3. ക്ഷേത്ര പ്രവേശന വിളംബരം-1936
  4. മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916
    കുറിച്യർ ലഹള നടന്ന വർഷം ഏതാണ് ?
    "ചത്താലും ചെത്തും കൂത്താളി" എന്നത് ഏത് സമരത്തിൻ്റെ മുദ്രാവാക്യമായിരുന്നു ?
    Thampi Chempakaraman Velayudhan of Thalakulam was the Dalawa or Prime minister of the Indian Kingdom of Travancore between 1802 and 1809 during the reign of :