App Logo

No.1 PSC Learning App

1M+ Downloads
മാൾവ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്തിലൂടെ ഒഴുകുന്ന നദി ?

Aനർമദ

Bചമ്പൽ

Cമാഹി

Dഗോദാവരി

Answer:

C. മാഹി

Read Explanation:

മധ്യ ഉന്നതതടം - മാൾവ പീഠഭൂമി

  • സത്പുര പർവതനിരയ്ക്ക് വടക്കുളള വിശാലപീഠപ്രദേശമാണ് മധ്യഉന്നത തടം.

  • മാൾവാ പീഠഭൂമി എന്ന് വിളിക്കുന്ന ഈ പ്രദേശത്തിന്റെ പടിഞ്ഞാറേ അരിക് അരാവലി പർവതമാണ്.

  • ദീർഘകാലമായുള്ള അപരദനപ്രക്രിയയിലൂടെ തേയ്മാനം സംഭവിച്ച പ്രായംചെന്ന മടക്കു പർവതങ്ങൾക്ക് അഥവാ അവശിഷ്ടപർവതങ്ങൾക്ക് (Residual Mountains) ഉദാഹരണമാണ് അരാവലി നിര.

  • പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് അബു അരാവലി നിരയിലാണ്.

  • മാൾവാ പീഠഭൂമിയിലെ ഏറ്റവും ഉയരമുളള കൊടുമുടിയും മൗണ്ട് അബുവാണ്.

  • ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.

  • ശരാശരി ഉയരം 450 - 500 മീ.

  • മാൾവ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗം മാഹി നദി ഒഴുകുന്നു.

  • ചമ്പൽ നദി - യമുനയുടെ പോഷക നദി.

  • ബെതവ - യമുനയുടെ പോഷക നദി.

  • ദസൻ നദി - ബെതവയുടെ പോഷക നദി.

  • കെൻ നദി - യമുനയുടെ പോഷക നദി.


Related Questions:

ഉപദ്വീപിയൻ നദികൾക്ക് ഉദാഹരണം കണ്ടെത്തുക.
കാവേരിയുടെ ഒരു പോഷക നദി കേരളത്തിൽ നിന്നും ഉത്ഭവിക്കുന്നു. ഏത്?
മാർബിൾ റോക്സ് സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് ?
കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം ?
The 'Tulbul Project is located in the river