മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ മാതൃജീവിയെപ്പോലെയല്ല. ഈ വിശേഷണം യോജിക്കുന്നത് ഏതു ജീവിക്കാണ് ?Aപാമ്പ്Bതുമ്പിCപല്ലിDകുരുവിAnswer: B. തുമ്പി Read Explanation: രൂപാന്തരണം ചില ജീവികളുെട മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾമാതൃജീവിയോട് സാദൃശ്യമില്ലാത്തവയാണ്. ഇവയാണ് ലാർവകൾ. ലാർവാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ വിവിധവളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി മാതൃജീവിയോട് സാദൃശ്യമുള്ള രൂപങ്ങളായി മാറുന്നതാണ് രൂപാന്തരണം. തവള - വാൽമാക്രി / tadpole കൊതുക് - കൂത്താടി / wriggler ചിത്രശലഭം - ലാർവ പൂമ്പാറ്റയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞ്പുഴുവിനെപ്പോലെയാണ്. പൂമ്പാറ്റയുടെ രൂപാന്തരണത്തിൽ ലാർവ, പ്യൂപ്പ എന്നീ ഘട്ടങ്ങൾക്കു ശേഷമാണ് ശലഭം ഉണ്ടാകുന്നത്. തേനീച്ച, പൂമ്പാറ്റ, തുമ്പി, കൊതുക്, ഈച്ച എന്നിവയിൽ രൂപാന്തരണം നടക്കുന്നുണ്ട്. ഒരിനം തുമ്പിയുടെ ലാർവയാണ് കുഴിയാന. പ്രാണികളിലാണ് ഏറ്റവും കൂടുതൽ രൂപാന്തരണംകാണുന്നത്. Read more in App