App Logo

No.1 PSC Learning App

1M+ Downloads
മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?

A1922

B1930

C1935

D1929

Answer:

A. 1922

Read Explanation:

മുസ്സോളിനി അധികാരത്തിലേക്ക് :

  • 1922 ഒക്ടോബർ 28 ആം തീയതി ബെനിറ്റോ മുസ്സോളിനി റോമിലേക്ക്  ഒരു മാർച്ച് സംഘടിപ്പിച്ചു.
  • ഇറ്റലിയുടെ അധികാരം പിടിച്ചെടുക്കുന്നതിനായിട്ടാണ് തലസ്ഥാനത്തേക്ക് മുസ്സോളിനി മാർച്ച് സംഘടിപ്പിച്ചത് 
  • 30,000 ത്തോളം വരുന്ന,ബ്ലാക്ക് ഷർട്ട്സ് ഉൾപ്പെടെയുള്ള ഫാസിസ്റ്റ് സേനയാണ് മാർച്ചിൽ അണിനിരന്നത് 
  • മാർച്ച് അടിച്ചമർത്തുന്നതിന് പകരം രാജാവ് ഫാസിസ്റ്റുകൾക്ക് കീഴടങ്ങുകയാണ് ചെയ്തത്
  • 1922 ഒക്ടോബർ 30 ന് രാജാവ് മുസ്സോളിനിയെ പ്രധാനമന്ത്രിയായി നിയമിച്ചു,
  • അടുത്ത ദിവസം തന്നെ മുസ്സോളിനി തൻ്റെ സഖ്യ സർക്കാർ രൂപീകരിച്ചു കൊണ്ട് അധികാരം ഏറ്റെടുത്തു 
  • അതുവഴി സായുധ പോരാട്ടങ്ങളില്ലാതെ രാഷ്ട്രീയ അധികാരം ഫാസിസ്റ്റുകൾക്ക് കൈമാറപ്പെട്ടു
  • തുടർന്ന് 1943 വരെ പ്രധാനമന്ത്രി പദവിയിലിരുന്നുക്കൊണ്ട് മുസ്സോളിനി,ഇറ്റലിയിൽ തൻറ്റെ ഏകാധിപത്യ ഭരണം നടത്തി

Related Questions:

What happened to the Sudetenland as a result of the Munich agreement?
ഇൽ പോപ്പോളോ ഡി ഇറ്റാലിയ (Il Popolo d'Italia) എന്ന ഇറ്റാലിയൻ പത്രം സ്ഥാപിച്ചത് ആരാണ്?
ഫാസിസത്തിൻ്റെ സിദ്ധാന്തം (The Doctrine of Fascism) എന്ന പുസ്തകത്തിന്റെ രചയിതാവ്?
സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?
കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?