മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്നത്?Aഗ്ലോമെറുലാർ ഫിൽട്രേറ്റ്Bലിംഫറ്റിക് ഫ്ലൂയിഡ്Cപ്ലാസ്മDഇവയൊന്നുമല്ലAnswer: A. ഗ്ലോമെറുലാർ ഫിൽട്രേറ്റ് Read Explanation: മൂത്രം രൂപപ്പെടുന്ന പ്രക്രിയ: സൂക്ഷ്‌മ അരിക്കൽ രക്തം ഗ്ലോമറുലസിലൂടെ ഒഴുകുമ്പോൾ അതിലെ സുഷിരങ്ങളിലൂടെ സൂക്ഷ്‌മ അരിക്കലിന് വിധേയമാകുന്നു. അഫറൻ്റ് വെസലും ഇഫറൻ്റ് വെസലും തമ്മിലുള്ള വ്യാസ വ്യത്യാസം ഗ്ലോമറുലസിൽ സൃഷ്ടിക്കുന്ന ഉയർന്ന മർദ്ദം ഈ പ്രക്രിയയെ സഹായിക്കുന്നു. ഇതിൻ്റെ ഫലമായി രൂപം കൊള്ളുന്ന ഗ്ലോമറുലാർ ഫിൽട്രേറ്റ് ക്യാപ്‌ലാർ സ്പെയ്‌സിൽ ശേഖരിക്കുന്നു പുനരാഗിരണവും സ്രവണവും ഗ്ലോമറുലാർ ഫിൽട്രേറ്റ് വ്യക്കാനളികയിലൂടെ ശേഖരണനാളിയിലേയ്ക്ക് ഒഴുകുമ്പോൾ അവശ്യവസ്‌തുക്കൾ ബാഹ്യനളികാലോമികാ ജാലത്തിലേയ്ക്ക് പുനരാഗിരണം ചെയ്യുന്നു. സൂക്ഷ്‌മഅരിക്കലിനുശേഷവും രക്തത്തിൽ അധികമായി അവശേഷിക്കുന്ന ചില ഘടകങ്ങൾ ലോമികാജാലത്തിൽ നിന്ന് വ്യക്കാനളികയിലേയ്ക്ക് സ്രവിക്കപ്പെടുന്നു ജലത്തിന്റെ ആഗിരണം ശേഖരണനാളിയിൽ വച്ച് ഗ്ലോമറുലാർ ഫിൽട്രേറ്റിൽ നിന്നും അധികമുള്ള ജലം ആഗിരണം ചെയ്യപ്പെടുന്നു. ശേഷിക്കുന്ന ഭാഗമാണ് മൂത്രം Read more in App