Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏത് തലമാണ് ?

Aപഠനത്തിനായുളള വിലയിരുത്തല്‍

Bപഠനത്തെ വിലയിരുത്തല്‍

Cവിലയിരുത്തല്‍ തന്നെ പഠനം

Dപഠനം തന്നെ വിലയിരുത്തല്‍

Answer:

A. പഠനത്തിനായുളള വിലയിരുത്തല്‍

Read Explanation:

പഠനത്തിനായുള്ള വിലയിരുത്തല്‍  (Assessment for learning )

  • പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍ .
  • കുട്ടികളുടെ പ്രകടനം, പഠനത്തെളിവുകള്‍, അധ്യാപികയുടെ നിരീക്ഷണം, കുട്ടിയുമായുളള ചര്‍ച്ച എന്നിങ്ങനെ വിവിധമാര്‍ഗങ്ങളിലൂടെ വിവരം ശേഖരിച്ചാണ് വിലയിരുത്തുക .
  • ലിഖിതമോ വാചികമോ ആയ ഫീഡ് ബാക്ക് കുട്ടികള്‍ക്ക് നല്‍കണം. അത് പോസിറ്റീവാകണം. എങ്ങനെയെല്ലാം ചെയ്താൽ കൂടുതല്‍ മികവിലേക്കുയരാനാകുമെന്നുളള വ്യക്തമായ ധാരണ പകരലാണത്. വിവരണാത്മകമാകണം. കുറ്റങ്ങളും കുറവുകളും പറയലല്ല. 
  • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
  • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
  • അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും.

Related Questions:

Which of the following is NOT a characteristic of a good audio-visual aid?
What type of learning experience is gained by handling real objects?
Which key aspect of pedagogy involves considering different learning styles and cognitive processes?
Dramatisation and field trips fall under which category of aids?
"Teacher a reflective practitioner' means :