App Logo

No.1 PSC Learning App

1M+ Downloads
മൂന്നാമത്തെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ പ്രസിഡന്റ് ?

Aഎസ്. രാധാകൃഷ്ണൻ

Bവി.വി. ഗിരി

Cഫക്രുദ്ദീൻ അലി അഹമ്മദ്

Dരാജേന്ദ്രപ്രസാദ്

Answer:

C. ഫക്രുദ്ദീൻ അലി അഹമ്മദ്

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - ഡോ.എസ്.രാധാകൃഷ്ണൻ (1962 ഒക്ടോബർ 26 ന്)
  • ഇന്ത്യയിൽ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ചൈനീസ് ആക്രമണം
  • ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു 
  • ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - വി.കെ.കൃഷ്ണമേനോൻ
  • ഇന്ത്യയിലെ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചത് - ഡോ സക്കീർ ഹുസൈൻ (1968 ജനുവരി 19 ന്)
  • ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് - 1962
  • ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - വി.വി.ഗിരി (1971 ഡിസംബർ 3)
  • ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ഇന്ത്യ - പാകിസ്ഥാൻ യുദ്ധം
  • ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയാടിയന്തരാവസ്ഥ - രണ്ടാമത്തെ ദേശീയാടിയന്തരാവസ്ഥ (1971 - 77)
  • മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ് (1975 ജൂൺ 25)
  • മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ആഭ്യന്തര കലഹം
  • മൂന്നാം അടിയന്തരാവസ്ഥകാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ - ഷാ കമ്മിഷൻ
  • രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • രണ്ടാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - ജഗ്ജീവൻ റാം 
  • മൂന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - സർദാർ സ്വരൺ സിംഗ് 
  • 1977 ൽ രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയാടിയന്തരാവസ്ഥ പിൻവലിച്ചത് - ബി.ഡി.ജട്ടി (ആക്ടിങ് പ്രസിഡന്റ്)
  • കേന്ദ്ര ക്യാബിനറ്റിന്റെ പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയാടിയന്തരാവസ്ഥ എത്ര കാലം നിലനിൽക്കും - 6 മാസം
  • ദേശീയ അടിയന്തരാവസ്ഥ എത്ര തവണ പ്രഖ്യാപിക്കപ്പെട്ടു - 3 തവണ (1962, 1971, 1975)
  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ - യുദ്ധം, സായുധ വിപ്ലവം, വിദേശ ആക്രമണം

Related Questions:

ഇന്ത്യയിൽ ആദ്യത്തെ ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആരാണ് ?
Which article of the Constitution of India deals with the national emergency?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 360 പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1. സാമ്പത്തിക അടിയന്തരാവസ്ഥ പിൻവലിക്കുന്നതിന് പരമാവധി മൂന്ന് വർഷമാണ് ഭരണഘടന അനുശാസിക്കുന്നത്.

2. പ്രഖ്യാപനം റദ്ദാക്കുന്നതിന് പാർലമെൻ്റിൻ്റെ അംഗീകാരം ആവശ്യമില്ല.

3. ഇന്ത്യയിൽ ഇന്നുവരെ സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടില്ല.

മുകളിൽ പറഞ്ഞതിൽ എത്രയെണ്ണം ശരിയല്ല ?

How many kinds of emergencies are there under the Constitution of India?
Part XVIII of the Indian Constitution provides for the declaration of