Challenger App

No.1 PSC Learning App

1M+ Downloads
മൂന്നു വയസ്സു മുതൽ 6 വയസ്സ് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് ?

Aകൗമാരം

Bശൈശവം

Cബാല്യം

Dജ്ഞാനപൂർവ്വഘട്ടം

Answer:

C. ബാല്യം

Read Explanation:

ബാല്യം (Childhood):

ബാല്യത്തെ 3 ആയി വിഭജിച്ചിട്ടുണ്ട്:

 

ആദ്യ ബാല്യം (Early childhood):

  • ഈ ഘട്ടത്തിൽ കുട്ടിയുടെ സാമൂഹിക വ്യവഹാര മേഖല, കുടുംബമാണ്.
  • കുട്ടി, ഈ ഘട്ടത്തിൽ അമൂർത്ത ചിന്താശേഷി നേടുന്നില്ല.
  • കുട്ടികൾ കളിയുടെയും, വായനയുടേയും, എഴുത്തിന്റേയും ബാല പാഠങ്ങൾ അഭ്യസിക്കുന്നത് ഈ ഘട്ടത്തിലാണ് (LKG, UKG Stage).
  • ശാരീരികവും, ജൈവപരവുമായ (Biological) ആവശ്യങ്ങൾക്ക് അന്യരെ ആശ്രയിക്കുന്ന പ്രവണത കുറയുന്നു.
  • കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാനും, അവയിൽ സചേതനത്വം (ജീവനുണ്ട് എന്ന ബോധം) ആരോപിച്ച് പെരുമാറാൻ ശ്രമിക്കുന്ന ഘട്ടമാണിത്.
  • ഓട്ടം, ചാട്ടം, സംഘ കളികൾ എന്നിവയിൽ താൽപര്യം കാണിക്കുന്നു.
  • കുട്ടി ഈ പ്രായത്തിൽ, കൂട്ടുകാരെ കണ്ടെത്താനും, ചങ്ങാത്തം കൂടാനും തുടങ്ങുന്നു.
  • അതിലൂടെ സഹകരണവും, അനുകമ്പയും, സാമൂഹികാംഗീകാരവും, കലഹവും, കളിയാക്കലും ശത്രുതയുമൊക്കെ ഉൾപ്പെട്ട സങ്കീർണമായ സാമൂഹിക വ്യവഹാര ശൈലി ആർജ്ജിക്കുന്നു.

 

ആദ്യ ബാല്യം - വിശേഷണങ്ങൾ:

  1. 'ആദ്യബാല്യം', 'വിദ്യാലയ പൂർവ്വഘട്ടം', 'കളിപ്പാട്ടങ്ങളുടെ കാലം' (toy age) എന്നിങ്ങനെ ഒക്കെ അറിയപ്പെടുന്നു.
  2. ഈ കാലഘട്ടത്തിൽ കുട്ടികൾ പിടിവാശി, ശാഠ്യം, അനുസരണക്കേട്, നിഷേധാത്മക സ്വഭാവം, എതിർക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ കൂടുതലായി പ്രകടിപ്പിക്കുന്നു. അതിനാൽ മാതാപിതാക്കൾ ഈ ഘട്ടത്തെ 'പ്രശ്നകാലഘട്ടം' (Problem age) ആയും കണക്കാക്കുന്നു.
  3. മനഃശാസ്ത്രജ്ഞർ ആദ്യബാല്യത്തെ വിശേഷിപിച്ചത് ‘സംഘ ബന്ധ പൂർവ്വകാലം’ (Pre gang age) എന്നാണ്.
  4. ഈ ഘട്ടത്തിൽ കുട്ടികളിൽ കാണപ്പെടുന്ന ഏറ്റവും പ്രാഥമിക തീവ്ര വികാരം അഹത്തോടെയുള്ള സ്നേഹം (Self-love) ആണ്. അതിനാൽ ഈ ഘട്ടത്തെ 'നാർസിസത്തിന്റെ' (ആത്മ രതി) ഘട്ടം എന്നറിയപ്പെടുന്നു.

മധ്യബാല്യം (Middle childhood):

  • വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
  • വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, പഠിക്കാനും ഇഷ്ടം പ്രകടിപ്പിക്കുന്നു.
  • സംഘബോധം കൂടുതൽ തീവ്രമാകുന്നു.
  • യുക്തി പൂർവ്വം ചോദ്യങ്ങൾ ചോദിക്കാൻ, ഈ ഘട്ടത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നു.
  • യുക്തിപരമല്ലാത്ത ഉത്തരങ്ങളെ അവഗണിക്കാനും, കുട്ടികൾക്ക് സാധിക്കുന്നു.
  • യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
  • സങ്കല്പ ലോകത്തു നിന്ന് ഏറെക്കുറെ വിടുതൽ വാങ്ങുന്ന ഘട്ടമാണിത്.

അന്ത്യ ബാല്യം (Later Childhood):

  • സാമൂഹികാവബോധം കൂടുതൽ വികസിക്കുകയും, ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
  • കൂടുതൽ യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
  • പഠനത്തിലും കളികളിലും മത്സര ബോധം കൂടുന്നു.
  • വിമർശന ബുദ്ധിയോടുകൂടി കാര്യങ്ങളെ വിശകലനം ചെയ്യാൻ തുടങ്ങുന്നു.
  • വീരാരാധന പ്രബലമാകുന്നു.
  • കായിക ശക്തിയും, ധൈര്യവും വർദ്ധിക്കുന്നു.
  • സമപ്രായ സംഘ പ്രവർത്തനങ്ങൾ (Peer group Activities) ശക്തമാകുന്നു.
  • ഭാഷാ ശേഷികളിൽ, നിപുണത (വൈദഗ്ധ്യം) നേടുന്നു.
  • സ്ഥിരതയാർന്ന വൈകാരിക പ്രകടനങ്ങൾ നടത്തുന്നു.
  • ഈ ഘട്ടത്തിൽ വളർച്ച മന്ദഗതിയിലും, ഒരേ തോതിലും ആയിരിക്കും.
  • ലൈംഗിക മേഖല ഒഴിച്ച് മറ്റെല്ലാ ശാരീരിക മാനസിക കാര്യങ്ങളിലും, കുട്ടി പരിപക്വനം ആർജിക്കുന്നു.
  • ശാസ്ത്രീയ ചിന്തയും ജീവിത മൂല്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും, ഈ ഘട്ടത്തിൽ വളരുന്നു.

 

അന്ത്യ ബാല്യം – വിശേഷണങ്ങൾ:

  1. ലൈംഗിക വികാരം അതിശക്തമായി പ്രത്യക്ഷപ്പെടുന്നത്, ഈ ഘട്ടം അവസാനിച്ചതിന് ശേഷം മാത്രമാണ്. ഇക്കാരണത്താൽ ഈ ഘട്ടം അന്തർലീന ഘട്ടം (latency period) എന്ന് അറിയപ്പെടുന്നു.
  2. ഈ ഘട്ടത്തെ പൊരുത്തപ്പെടലിന്റെ കാലം (Age of conformity) എന്ന് വിളിക്കുന്നു.

 

 


Related Questions:

ഒരു വ്യക്തിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എത്ര വയസ്സു മുതൽ എത്ര വയസ്സു വരെയുള്ള ഘട്ടത്തെയാണ് കൗമാരം എന്നു വിളിക്കുന്നത് ?

കോൾബര്‍ഗിന്റെ "പ്രായോഗികമായ ആപേക്ഷികത്വം" എന്ന ഘട്ടവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക ?

  1. ന്യായവും നീതിയും ആപേക്ഷികമാണെന്നു കണ്ടു തുടങ്ങുന്നു.
  2. അനുസരണ കാട്ടുന്നത് ശിക്ഷ ഒഴിവാക്കാൻ 
  3. മനഃസാക്ഷിയുടെ സ്വാധീനം വളരെ കൂടുതൽ
  4. നിയമങ്ങളെ വ്യക്തിയുടെ അവകാശങ്ങളും സമൂഹത്തിൻറെ നന്മകളും ആയി തട്ടിച്ചുനോക്കുന്നു.
  5. കൊടുക്കൽ വാങ്ങൽ മനോഭാവം 
    ഒരു വ്യക്തിയിൽ വളർച്ച നിലയ്ക്കുന്ന ഘട്ടമാണ്.....
    According to Piaget, conservation and egocentrism corresponds to which of the following:
    Why is it difficult for adolescents to plan for their lives in the modern community?