App Logo

No.1 PSC Learning App

1M+ Downloads
മൂന്നുവയസ്സുള്ള ഒരു കുട്ടിയിൽ മാനസിക സാമൂഹിക വികാസത്തിന് ഏറ്റവും ഉചിതമായ നടപടി ഏത് ?

Aകഥകൾ പറഞ്ഞും പാട്ടു പാടിയും സന്തോഷിപ്പിക്കുക

Bകുട്ടിയുടെ അനുകൂല പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുക

Cസ്വയം ഒരു കപ്പ് പാലെടുത്ത് കുടിക്കാൻ അനുവദിക്കുക

Dവ്യത്യസ്ത തരം പാവകളും കളിക്കോപ്പുകളും ലഭ്യമാക്കുക

Answer:

A. കഥകൾ പറഞ്ഞും പാട്ടു പാടിയും സന്തോഷിപ്പിക്കുക

Read Explanation:

ആദ്യകാലബാല്യം (EARLY CHILDHOOD)

  • 3 - 6 വയസ്സ്
  • വിദ്യാലയപൂർവ്വഘട്ടം
  • കളിപ്പാട്ടങ്ങളുടെ കാലം (TOY AGE)
  • സംഘബന്ധപൂർവ്വ കാലം (PRE-GANG AGE)
  • അനുസരണക്കേട് കാട്ടുന്നു, പിടിവാശിയും ശാഠ്യവും പ്രകടിപ്പിക്കും.

കായിക/ചാലക വികസനം

  • ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായ പ്രവർത്തനങ്ങളുടെ കാലം
  • ശക്തി പ്രയോഗിക്കേണ്ടതും നീണ്ടുനില്കുന്നതുമായ കളിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
  • ഇഴയുക, എറിയുക, നടക്കുക, ഓടുക, ചാടുക, ചവിട്ടുക തുടങ്ങിയ പ്രക്രിയകൾ വികസിക്കുന്നു.

വൈകാരിക വികസനം

  • വികാരങ്ങളുടെ പ്രകടനം കൂടുതൽ നിയന്ത്രിതമാകുന്നു.
  • മാതാപിതാക്കളോടുള്ള ആശ്രയത്വം കുറച്ചൊക്കെ നിലനിൽക്കും
  • വികാരങ്ങൾ തീവ്രവികാരങ്ങളായി (SENTIMENTS) രൂപപ്പെടുന്നു.
  • ഏറ്റവും പ്രാഥമികമായ തീവ്രവികാരം അഹത്തോടു തന്നെയാണ്.
  • ആയതിനാൽ - നാർസിസിസത്തിന്റെ ഘട്ടം, ആത്മരതിയുടെ ഘട്ടം
  • ഈഡിപ്പസ് കോംപ്ലക്സ്
  • ഇലക്ട്രാ കോംപ്ലക്സ്

ബൗദ്ധിക വികസനം

  • ഒട്ടേറെ വിജ്ഞാനം ആർജ്ജിക്കുന്നു
  • അങ്ങേയറ്റം ഭാവനാശാലി
  • അയഥാർത്ഥ ഭാവനയുടെ കാലം (FANTASY)
  • അനുകരണങ്ങളുടെ കാലം

 

സാമൂഹിക വികസനം

  • സാമൂഹിക വ്യവഹാരമേഖല കുടുംബം ആയിരിക്കും.
  • അയല്പക്കത്തേയും കുടുംബത്തിലെയും അന്തരീക്ഷം വിഭിന്നമാണെന്നു കുട്ടി മനസ്സിലാക്കുന്നു. ഇത് പിൽകാലത്ത് വിദ്യാലയങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു.
  • കളിക്കൂട്ടുകാരെ സംബാദിക്കാൻ തുടങ്ങുന്നു.

ഭാഷാവികസനം

  • പദാവലി പെട്ടെന്നു വികസിക്കുന്നു
  • വാചകങ്ങൾ , വാക്യങ്ങൾ നിർമ്മിക്കുന്നു

Related Questions:

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിന്റെ പ്രത്യേകതകളാണ് ?

  • 5-8 years വരെ
  • പ്രതിഫലവും ശിക്ഷയും
  • മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ ആഘാതം
Which of this is not a characteristic of Adolescence?
................ .............. എന്നാൽ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണ്ണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കാനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ്.
പുതിയ അറിവിനെ മുൻ അറിവുമായി ബന്ധപ്പെടുത്തുന്ന രീതി :
മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ പ്രത്യാഘാതത്തിലൂടെ കൈവരുന്ന വിനയമാണ് ?