App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് വയസ്സ് വരെയുള്ള സംഭാഷണം പ്രധാനമായും

Aപരകേന്ദ്രിതമാണ്

Bദ്വിഭാഷാത്വമാണ്

Cഅഹം കേന്ദ്രിതമാണ്

Dജപ പഠനമാണ്

Answer:

C. അഹം കേന്ദ്രിതമാണ്

Read Explanation:

ഭാഷാ വികസനം - പിയാഷെ:

  • ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
  • ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. 
  • ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.

 

കുട്ടികളുടെ ഭാഷണത്തെ ആസ്പദമാക്കി, പിയാഷെയുടെ വർഗീകരണം:

  1. അഹം കേന്ദ്രീകൃതം (Ego - centered)
  2. സാമൂഹീകൃതം (Socialised)

 

അഹം കേന്ദ്രീകൃതം:

  • തനിയെയുള്ള സംസാരത്തെയാണ്, അഹം കേന്ദ്രീകൃത ഭാഷണം എന്നറിയപ്പെടുന്നത്. 
  • പ്രവർത്തനങ്ങളുടെ അകമ്പടി എന്ന നിലയിലാണ് സ്വയം ഭാഷണമുണ്ടാകുന്നത്.
  • ശ്രോതാക്കൾക്ക് പങ്കില്ലാത്ത ഭാഷണമാണിത്.
  • തനിച്ചാകുമ്പോഴല്ല, കൂട്ടത്തോടെ പ്രവർത്തിക്കുമ്പോഴാണ്, കുട്ടികളിൽ സ്വയം ഭാഷണം നടക്കുന്നത്.
  • മറ്റുള്ളവർക്ക് മനസ്സിലാകുന്നുണ്ടെന്ന് ചിന്തിക്കുമ്പോഴാണ്, കുട്ടി സ്വയം ഭാഷണം നടത്തുന്നത്.
  • കേൾക്കാൻ കഴിയുന്ന ഒന്നാണ് സ്വയം ഭാഷണം; മന്ത്രിക്കപ്പെടുന്ന ഒന്നല്ല.

സാമൂഹീകൃതം:

  • അന്യരെ വിമർശിച്ച് കൊണ്ട്, അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഭാഷണത്തെയാണ്, സാമൂഹീകൃതം എന്നഭിപ്രായപ്പെട്ടത്. 
  • അപേക്ഷിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ഉത്തരം പറയുക, ആജ്ഞാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 
  • സ്വയം ഭാഷ അസ്ഥമിച്ചതിന് ശേഷം, സാമൂഹിക ഭാഷണം രൂപപ്പെടുന്നു.
  • ഇവിടെ ശ്രോതാവിനോടാണ് സംസാരിക്കുന്നത്.

Related Questions:

Which category of people in the life cycle faces identity crises?
പിയാഷെയുടെ വൈജ്ഞാനിക വികസനഘട്ടങ്ങൾ അനുസരിച്ച് രണ്ടു വയസു മുതൽ ഏഴു വയസുവരെയുള്ള കാലഘട്ടമാണ്.
സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?
വൈജ്ഞാനിക വികസനത്തിൽ ബാഹ്യ സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അവിടെ പഠിതാവ് ഒരു അപ്രന്റീസിനെ പോലെയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
എറിക് എറിക്സൺന്റെ മനോ -സാമൂഹ്യ വികാസ ഘട്ടത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രൈമറി വിദ്യാർത്ഥി ഏത് ഘട്ടത്തിലായിരിക്കും ?