App Logo

No.1 PSC Learning App

1M+ Downloads
മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം :

Aപതിനെട്ടാം നൂറ്റാണ്ട്

Bനാലാം നൂറ്റാണ്ട്

Cപതിനൊന്നാം നൂറ്റാണ്ട്

Dഎട്ടാം നൂറ്റാണ്ട്

Answer:

C. പതിനൊന്നാം നൂറ്റാണ്ട്

Read Explanation:

മൂഷകവംശ കാവ്യം

  • ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി - മൂഷകവംശം

  • മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം - പതിനൊന്നാം നൂറ്റാണ്ട്

  • ഏതാണ്ട് ആറാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടു വരെ കോലത്തുനാട് ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ രാമഘടൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള നൂറ്റിപ്പത്തൊൻപതോളം രാജാക്കന്മാരുടെ ഭരണകാലമാണ് മൂഷക വംശകാവ്യത്തിൽ വിവരിക്കുന്നത്.

  • കണ്ണൂർ ജില്ലയിലെ ഏഴിമലയിലെ മൂഷകവംശ പരമ്പരയെക്കുറിച്ച് സംസ്കൃതത്തിൽ രചിക്കപ്പെട്ട ഒരു അർധചരിത്ര ദിനവൃത്താന്തമാണ് 15 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന മൂഷകവംശ കാവ്യം.

  • ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ചരിത്രപരമായ ദിന വൃത്താന്തമെന്ന് പറയപ്പെടുന്ന കൽഹണന്റെ രാജ തരംഗിണിക്കും ഒരു നൂറ്റാണ്ട് മുമ്പാണ് ഇത് എഴുതപ്പെട്ടത്

  • കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ രാജവംശാവലീചരിതം - മൂഷകവംശകാവ്യം

  • മൂഷകവംശ കാവ്യം രചിച്ചത് - അതുലൻ

  • അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു - ശ്രീകണ്ഠൻ


Related Questions:

സംഘകാലഘട്ടത്തിൽ ഉപ്പുവ്യാപാരികൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?
സംഘകാല കൃതിയായ മണിമേഖല രചിച്ചത് ആര് ?

The ancient Tamilakam was ruled by the dynasties called :

  1. the Cheras
  2. the Cholas
  3. the Pandyas
    കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന സ്പാനിഷ് നാണയങ്ങളായിരുന്നു :
    പോർട്ടുഗീസ് കാലഘട്ടത്തിൽ കൊച്ചി വാണിരുന്നവരിൽ ഏറ്റവും പ്രാപ്തനായിരുന്ന കേശവരാമവർമ്മയുടെ കഥ അഞ്ച് അങ്കണങ്ങളിലായി വർണ്ണിക്കുന്ന രചന :