Challenger App

No.1 PSC Learning App

1M+ Downloads
മെഗസ്തനീസിന്റെ വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനം :

Aഡൽഹി

Bപാടലീപുത്രം

Cകന്ദഹാർ

Dമധുര

Answer:

B. പാടലീപുത്രം

Read Explanation:

പാടലീപുത്രം

  • മെഗസ്തനീസിന്റെ വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനമായ പാടലീപുത്രം അതിമനോഹരവും വിശാലവുമായ ഒരു നഗരമായിരുന്നു.

  • ചുറ്റും കോട്ടമതിൽ കെട്ടി ഭദ്രമാക്കിയ നഗരത്തിന് 570 കാവൽ മാടങ്ങളും, 64 വാതിലുകളും ഉണ്ടായിരുന്നു.

  • മരവും മണ്ണിഷ്ടികയും കൊണ്ടു നിർമ്മിച്ച രണ്ടും മൂന്നും നിലയുള്ള ഭവനങ്ങളായിരുന്നു നഗരത്തിലുണ്ടായിരുന്നത്.

  • രാജകൊട്ടാരവും മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്, കല്ലുകൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് കൊട്ടാരം അലങ്കരിച്ചിരുന്നു.

  • കൊട്ടാരത്തിനു ചുറ്റും ഉദ്യാനങ്ങളും പക്ഷിക്കുടുകളും ഒരുക്കിയിരുന്നു

  • ഗോത്രഭരണരീതിയ്ക്ക് ഈ സമയമായപ്പോഴേക്കും അന്ത്യം കുറിക്കപ്പെട്ടിരുന്നു.

  • ഗണതന്ത്രവ്യവസ്ഥകൾ അപ്രത്യക്ഷമായി.

  • മൗര്യചക്രവർത്തി തലവനും ഭരണത്തിന്റെ കേന്ദ്രബിന്ദുവായി.

  • സാമന്തരാജാക്കന്മാർ വാർഷികകപ്പം ഒടുക്കിയിരുന്നെങ്കിലും പരമമായ നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുത്തു.


Related Questions:

What is danda in saptanga theory?
Who was the founder of the Mauryan dynasty?
അശോകൻ ആരുടെ മകനാണ് ?
ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവർത്തിച്ചത് :

മൗര്യരുടെ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. രാജകാര്യങ്ങളിൽ രാജാവിനെ സഹായിക്കാൻ മഹാമാത്രന്മാർ എന്ന മന്ത്രിമാരും അവർക്ക് പരിഷത്ത് എന്ന സഭയും ഉണ്ടായിരുന്നു.
  2. തലസ്ഥാനമായ പാടലീപുത്രത്തിന്റെ ഭരണനിയന്ത്രണം ചക്രവർത്തി നേരിട്ടു നടത്തി.
  3. പ്രധാനപ്പെട്ട പട്ടണങ്ങൾക്കിടയിലുള്ള വിശാലമായ മേഖലയിലെ ഗതാഗത പ്രാധാന്യമുള്ള പാതകളും, നദികളും മൗര്യന്മാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു.