മെഗസ്തനീസ് ആരുടെ പ്രതിനിധിയായ് ആണ് ചന്ദ്രഗുപ്തൻ്റെ കൊട്ടാരത്തിലേക്ക് വന്നത് ?Aസെല്യൂക്കസ് നിക്കറ്റർBഡിസ്ക്യൂറിCകസാൻഡർDഅന്തിയോച്ചുസ് സൊറ്റെർAnswer: A. സെല്യൂക്കസ് നിക്കറ്റർ Read Explanation: മെഗസ്തനീസ് ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി മെഗസ്തനീസ് ആണ്. ഗ്രീക്കു ഭരണാധികാരി സെല്യൂക്കസ്-I ന്റെ അംബാസഡറായി ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലാണ് (ബി.സി. 321-297) മെഗസ്തനീസ് എത്തിയത്. 'ഇന്‍ഡിക്ക' മെഗസ്തനീസിന്റെ കൃതിയാണ്. മെഗസ്തനീസിന്റെ വ്യാഖ്യാനത്തിൽ ഇന്ത്യൻ സമൂഹം 7 വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരുന്നു അവ ഇങ്ങനെയാണ് : തത്ത്വചിന്തകര്‍ കൃഷിക്കാര്‍ പടയാളികൾ കുതിരക്കാര്‍ കരകൗശല വിദഗ്ധർ ന്യായാധിപന്മാര്‍ ജനപ്രതിനിധികൾ കേരളത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യത്തെ വിദേശസഞ്ചാരിയാണ് അദ്ദേഹം. ഭാരതത്തിലുടനീളം കാൽനടയായി സഞ്ചരിച്ച് കണ്ട വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചാണ് ഗ്രന്ഥരചന നടത്തിയത്. സിന്ധൂ-ഗംഗാതടത്തിലെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങൾ മെഗസ്തനീസ് നടത്തിയിരുന്നു Read more in App