ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം, പുരാതന ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ്. ഖുത്ബ് മിനാറടക്കമുള്ള ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണദില്ലിയിലെ മെഹ്റോളിയിലുള്ള ഖുത്ബ് സമുച്ചയത്തിലാണ് 23 അടി ഉയരമുള്ള ഈ ഇരുമ്പ്തൂണ് സ്ഥിതി ചെയ്യുന്നത്.