മെൻഡലിന്റെ പാരമ്പര്യ നിയമങ്ങൾ ഏവ ?
- വിചലന നിയമം
- സാമീപ്യ നിയമം
- പ്രത്യാവർത്തന നിയമം
- തുടർച്ചാ നിയമം
A1, 4 എന്നിവ
B1 മാത്രം
C1, 3 എന്നിവ
D2, 3 എന്നിവ
Answer:
C. 1, 3 എന്നിവ
Read Explanation:
മെൻഡലിന്റെ പാരമ്പര്യ നിയമങ്ങൾ
- ഗ്രിഗർ മെൻഡൽ മൂന്നു പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിച്ചു
- സമാനമായത് സമാനമായതിനെ ജനിപ്പി ക്കുന്നു എന്ന നിയമം (Law of like begets like)
- വിചലന നിയമം (Law of variation)
- പ്രത്യാവർത്തന നിയമം (Law of regression)
- ശിശുക്കൾ മാതാപിതാക്കളോട് സാദൃശ്യം പുലർത്തുന്ന പ്രവണത - സമാനമായത് സമാനമായതിനെ ജനിപ്പിക്കുന്നു എന്ന നിയമം
- ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളെയും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധി കുട്ടികളെയും ജനിപ്പിക്കുവാനുമുള്ള പ്രവണത.
- ശിശുക്കൾ മാതാപിതാക്കളുടെ തനിപ്പകർപ്പാകുന്നില്ല - വിചലന നിയമം
- ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധികളായ കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളും ഉണ്ടാകുന്നു.
- ശിശുക്കൾ അഗ്രനിലവാരത്തിൽ നിന്ന് ശരാശരി നിലവാരം കാണിക്കുന്ന പ്രവണത - പ്രത്യാവർത്തന നിയമം
- ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് താരതമ്യേന കുറഞ്ഞ ബുദ്ധിയുള്ള കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് താരതമ്യേന കൂടിയ ബുദ്ധിയുള്ള കുട്ടികളും ഉണ്ടാകുന്നു.
