App Logo

No.1 PSC Learning App

1M+ Downloads
മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പരിധിയിൽ പെടാത്തത് ഏത്?

Aകോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവ്വൂ.

Bകോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.

Cകോളനിയിൽ നിലനിർത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിന് താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം.

Dവ്യാപാരത്തിൽ കോളനിക്കാർക്ക് പൂർണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു

Answer:

D. വ്യാപാരത്തിൽ കോളനിക്കാർക്ക് പൂർണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു

Read Explanation:

മെര്‍ക്കന്റലിസം

  • തങ്ങളുടെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രമായും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമായും ഇംഗ്ലീഷ്കാര്‍ അമേരിക്കന്‍ കോളനികളെ കണക്കാക്കി.

  • മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താല്‍ കച്ചവടക്കാര്‍ ഈ കോളനികളില്‍ നടപ്പിലാക്കിയ വാണിജ്യനയം മെര്‍ക്കന്റലിസം എന്നറിയപ്പെടുന്നു.

  • മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി നിരവധി നിയമങ്ങള്‍ ഇംഗ്ലീഷുകാര്‍ കോളനികളില്‍ നടപ്പിലാക്കി. 

മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ചില പ്രധാന നിയമങ്ങൾ :

  • കോളനികളിൽ നിന്നോ, കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ, കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ ആയിരിക്കണം.

  • കോളനികളില്‍ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക്‌ മാത്രമേ കയറ്റി അയക്കാവു.

  • കോളനികളിലെ നിയമപരമായ പ്രമാണങ്ങള്‍, വര്‍ത്തമാനപ്രതങ്ങള്‍, ലഘു
    ലേഖകള്‍, ലൈസന്‍സുകള്‍ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിക്കണം.

  • കോളനിയില്‍ നിലനിര്‍ത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനു താമസവും,മറ്റ് ആവശ്യസൗകര്യങ്ങളും കോളനിക്കാര്‍ നല്‍കണം.

  • കോളനികളിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്‌, കടലാസ്‌ എന്നിവയ്ക്ക്‌ ഇറക്കുമതിച്ചുങ്കം നല്‍കണം.

 


Related Questions:

MOLASSES ACT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പ്രത്യേകതകളിൽ പെടുന്നത് ഏത്?

ടൗൺഷെൻഡ് നിയമങ്ങളിലൂടെ ബ്രിട്ടീഷ് ഗവൺമെന്റ് ഇവയിൽ ഏതെല്ലാം വസ്തുകളുടെ ഇറക്കുമതി തീരുവയാണ് അമേരിക്കൻ കോളനികളിൽ വർദ്ധിപ്പിച്ചത് ?

  1. കണ്ണാടി
  2. കടലാസ്
  3. ഈയം
  4. തേയില
  5. ചായം

    ബങ്കർ ഹിൽ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

    1. അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
    2. 1770 ജൂൺ 17നാണ് യുദ്ധം നടന്നത്
    3. അമേരിക്കയും ബ്രിട്ടണുമായി നടന്ന യുദ്ധത്തിൽ അമേരിക്ക വിജയിക്കുകയുണ്ടായി
      Whose election as the president of America was known as "the Revolution of 1800"?