App Logo

No.1 PSC Learning App

1M+ Downloads
മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പ്രത്യേകതകളിൽ പെടുന്നത് ഏത്?

Aകോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാനപത്രങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിലെ സ്റ്റാമ്പ് പതിപ്പിക്കണം

Bകോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവ്വൂ.

Cകോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മെര്‍ക്കന്റലിസം

  • തങ്ങളുടെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രമായും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമായും ഇംഗ്ലീഷ്കാര്‍ അമേരിക്കന്‍ കോളനികളെ കണക്കാക്കി.

  • മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താല്‍ കച്ചവടക്കാര്‍ ഈ കോളനികളില്‍ നടപ്പിലാക്കിയ വാണിജ്യനയം മെര്‍ക്കന്റലിസം എന്നറിയപ്പെടുന്നു.

  • മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി നിരവധി നിയമങ്ങള്‍ ഇംഗ്ലീഷുകാര്‍ കോളനികളില്‍ നടപ്പിലാക്കി. 

മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ചില പ്രധാന നിയമങ്ങൾ :

  • കോളനികളിൽ നിന്നോ, കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ, കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ ആയിരിക്കണം.

  • കോളനികളില്‍ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക്‌ മാത്രമേ കയറ്റി അയക്കാവു.

  • കോളനികളിലെ നിയമപരമായ പ്രമാണങ്ങള്‍, വര്‍ത്തമാനപ്രതങ്ങള്‍, ലഘു
    ലേഖകള്‍, ലൈസന്‍സുകള്‍ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിക്കണം.

  • കോളനിയില്‍ നിലനിര്‍ത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനു താമസവും,മറ്റ് ആവശ്യസൗകര്യങ്ങളും കോളനിക്കാര്‍ നല്‍കണം.

  • കോളനികളിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്‌, കടലാസ്‌ എന്നിവയ്ക്ക്‌ ഇറക്കുമതിച്ചുങ്കം നല്‍കണം.

 


Related Questions:

കോണ്ടിനെൻറ്റൽ സമ്മേളനം ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രണ്ടാം കോണ്ടിനെൻറ്റൽ കോൺഗ്രസ്സ് സമ്മേളനം നടന്നത് ഏത് വർഷം ?
The Stamp Act of _____ was the first internal tax levied directly on American colonists by the British Parliament
The Jamestown settlement was founded in?
അമേരിക്കൻ ഭരണഘടന സമ്മേളനം ചേർന്ന സ്ഥലം എവിടെ?