മോൾ ദിനമായി ആചരിക്കുന്നത് എന്ന് ?
Aഒക്ടോബർ 22
Bഒക്ടോബർ 21
Cഒക്ടോബർ 23
Dഇതൊന്നുമല്ല
Answer:
C. ഒക്ടോബർ 23
Read Explanation:
- മോൾ - ആറ്റത്തിലെ അതിസൂക്ഷ്മ കണികകളുടെ എണ്ണത്തെക്കുറിക്കുന്ന യൂണിറ്റ്
- അവോഗാഡ്രോ സംഖ്യ - ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് എടുത്താൽ അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം
- അവോഗാഡ്രോ സംഖ്യയെ സൂചിപ്പിക്കുന്നത് - N A
- അവോഗാഡ്രോ സംഖ്യ = 6.023 ×10²³
- 6.023 ×10²³ കണികകളടങ്ങിയ പദാർത്ഥത്തിന്റെ അളവിനെ 1 മോൾ എന്നു പറയുന്നു
- 1 മോൾ ആറ്റങ്ങളുടെ മാസ് ഒരു ഗ്രാം ആറ്റത്തിന് തുല്യമാണ്
- അന്താരാഷ്ട്ര മോൾ ദിനം - ഒക്ടോബർ 23
- മോളാർ വ്യാപ്തം - ഏതൊരു വാതകത്തിന്റെയും ഒരു മോളിന്റെ വ്യാപ്തം . ഇത് 6.023 ×10²³ തന്മാത്രകളുടെ വ്യാപ്തമാണ്
അവോഗാഡ്രോ നിയമം
- താപനില , മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും ( V ∝ n )