Challenger App

No.1 PSC Learning App

1M+ Downloads
മോൾ ദിനമായി ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 22

Bഒക്ടോബർ 21

Cഒക്ടോബർ 23

Dഇതൊന്നുമല്ല

Answer:

C. ഒക്ടോബർ 23

Read Explanation:

  • മോൾ - ആറ്റത്തിലെ അതിസൂക്ഷ്മ കണികകളുടെ എണ്ണത്തെക്കുറിക്കുന്ന യൂണിറ്റ് 
  • അവോഗാഡ്രോ സംഖ്യ - ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് എടുത്താൽ അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 
  • അവോഗാഡ്രോ സംഖ്യയെ സൂചിപ്പിക്കുന്നത്  - N A 
  • അവോഗാഡ്രോ സംഖ്യ = 6.023 ×10²³
  •  6.023 ×10²³ കണികകളടങ്ങിയ പദാർത്ഥത്തിന്റെ അളവിനെ 1 മോൾ എന്നു പറയുന്നു 
  • 1 മോൾ ആറ്റങ്ങളുടെ മാസ് ഒരു ഗ്രാം ആറ്റത്തിന് തുല്യമാണ് 
  • അന്താരാഷ്ട്ര മോൾ ദിനം - ഒക്ടോബർ 23 
  • മോളാർ വ്യാപ്തം - ഏതൊരു വാതകത്തിന്റെയും ഒരു മോളിന്റെ വ്യാപ്തം . ഇത്  6.023 ×10²³ തന്മാത്രകളുടെ വ്യാപ്തമാണ് 

അവോഗാഡ്രോ നിയമം 

  • താപനില , മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ  വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും ( V ∝ n )

Related Questions:

സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്ഏത് വാതക നിയമം ആണ്?

ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്ന പ്രസ്താവനകളിൽ വാതകതന്മാത്രകൾക്ക് അന‍ുയോജ്യമായവ തെരഞ്ഞെട‍ുത്തെഴ‍ുത‍ുക.:

1.തന്മാത്രകൾ തമ്മില‍ുള്ള അകലം വളരെ ക‍ുറവാണ്.

2.വാതകത്തിന്റെ വ്യാപ്തം അത് സ്ഥിതിചെയ്യ‍ുന്ന പാത്രത്തിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്ക‍ുന്ന‍ു.

3.വാതകതന്മാത്രകള‍ുടെ ഊർജ്ജം വളരെ ക‍ൂട‍ുതലായിരിക്ക‍ും.

4.വാതകതന്മാത്രകള‍ുടെ ആകർഷണബലം വളരെ ക‍ൂട‍ുതലാണ്.

യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് ________.
t°C എത്ര Kelvin ആകും?
6.022 × 10^23 കണികകൾ അടങ്ങിയ പദാർത്ഥത്തിൻ്റെ അളവിനെ എന്താണ് വിളിക്കുന്നത്?