Challenger App

No.1 PSC Learning App

1M+ Downloads
മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരം നിലവിൽ വന്ന ആക്ട് ഏത് ?

Aഇന്ത്യൻ കൗൺസിൽ ആക്ട്

Bഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

Cഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട്

Dചാർട്ടർ ആക്ട്

Answer:

B. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

Read Explanation:

മൗണ്ട് ബാറ്റൻ പദ്ധതി

  • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
  • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
  • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
  • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
  • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
  • മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം എന്ന വാഗ്ദാനം പദ്ധതിയിൽ ഉണ്ടായിരുന്നു 
  • പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം,വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന എന്നിവയും പദ്ധതി മുന്നോട്ട് വച്ചു.
  • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.
  • അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ചതും ഈ പദ്ധതി പ്രകാരമാണ്

Related Questions:

1919 ഏപ്രിൽ 6 ന് രാജ്യവ്യാപകമായി നടന്ന ഹർത്താൽ ഏതു നിയമത്തിൽ പ്രതിഷേധിച്ചാണ്?
Which was not included in Bengal, during partition of Bengal ?
പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ ആരായിരുന്നു ?
ദത്തവകാശ നിരോധന നിയമപ്രകാരം അവസാനമായി കുട്ടിച്ചേർക്കപെട്ട നാട്ടുരാജ്യം ഏതാണ് ?

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. പ്രഥമ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേൽ ആണ് നാട്ടുരാജ്യങ്ങൾ വിജയകരമായി ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്  
  2. നാട്ടുരാജ്യ വകുപ്പ് സെക്രട്ടറിയായ മലയാളി വി പി മേനോൻ ലയന പ്രവർത്തനങ്ങൾക്ക് സർദാർ വല്ലഭായ് പട്ടേലിന്റെ വലംകൈ ആയി പ്രവർത്തിച്ചു  
  3. നാട്ടുരാജ്യങ്ങളുടെ ലയനവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച രണ്ട് ഉടമ്പടികൾ ആണ് സ്റ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് , ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷൻ