App Logo

No.1 PSC Learning App

1M+ Downloads
മൗലിക കടമകളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിനായി 1976-ൽ കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച കമ്മിറ്റി?

Aരാജമന്നാർ കമ്മിറ്റി

Bപുഞ്ചി കമ്മിറ്റി

Cമൽഹോത്ര കമ്മിറ്റി

Dസ്വരൺസിംഗ് കമ്മിറ്റി

Answer:

D. സ്വരൺസിംഗ് കമ്മിറ്റി

Read Explanation:

സ്വരൺസിങ് കമ്മിറ്റി

  • 1976 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി സർദാർ സ്വരൺ സിങ്ങിന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി.
  • ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പഠിക്കുകയായിരുന്നു കമ്മിറ്റിയുടെ ദൗത്യം.
  • മൗലിക കർത്തവ്യങ്ങൾക്കായി പുതിയ ഭാഗം ഭരണഘടനയിൽ കൂട്ടിച്ചേർക്കണം എന്നായിരുന്നു കമ്മിറ്റി മുന്നോട്ട് വച്ച് നിർദേശം.
  • സ്വരൺസിങ് കമ്മിറ്റി 8 മൗലിക കർത്തവ്യങ്ങളാണ് നിർദ്ദേശിച്ചതെങ്കിലും 42-ാം ഭരണഘടന ഭേദഗതിയിലൂടെ 10 മൗലിക കർത്തവ്യങ്ങളാണ് ഉൾപ്പെടുത്തിയത്.
  • 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അനുച്ഛേദം 29(1) ഉദ്ധരിച്ചു കൊണ്ടാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തണം എന്ന് സ്വരൺസിങ് കമ്മിറ്റി നിർദ്ദേശിച്ചത്.

42-ാം  ഭരണഘടനാ ഭേദഗതി

  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ, ഭരണഘടനയിൽ 'IV A' എന്നൊരു പുതിയ ഭാഗം ചേർക്കപ്പെട്ടു.
  •  ഭാഗം 'IV A'ൽ ആർട്ടിക്കിൾ 51 A (a-j) എന്ന ഒറ്റ അനുച്ഛേദമാണ് ഉൾപ്പെടുത്തിയത്.
  •  പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ

86-ാം  ഭരണഘടനാ ഭേദഗതി

  • 2002ലെ 86-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലിക കടമകളുടെ എണ്ണം 11 ആയി.
  • ആറു വയസ്സ് മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയാക്കി കൊണ്ടാണ് ഭേദഗതി പുറപ്പെടുവിച്ചത്
  • അങ്ങനെ അനുഛേദം 51 A യിൽ ഉപവകുപ്പുകൾ  'a' മുതൽ 'k' ആയി.

മൗലിക കടമകൾ

ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 51 A പ്രകാരം നിലവിലുള്ള മൗലിക കടമകൾ ചുവടെ നൽകിയിരിക്കുന്നവയാണ് : 

  • a) ഭരണഘടനയെ അനുസരിക്കുകയും, അതിൻറെ ആദർശങ്ങളെയും, സ്ഥാപനങ്ങളെയും, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുകയും ചെയ്യുക. 
  • b) സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിന് പ്രചോദനം നൽകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക
  • c) ഭാരതത്തിൻറെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക 
  • d) രാജ്യത്തെ കാത്തുസൂക്ഷിക്കുകയും ദേശീയ സേവനമനുഷ്ഠിക്കുവാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക
  • e) മതപരവും, ഭാഷാപരവും, പ്രാദേശികവും, വിഭാഗീയവുമായ വൈവിധ്യങ്ങൾക്ക് അതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും ഇടയിൽ സൗഹാർദവും പൊതുവായ സാഹോദര്യമനോഭാവവും പുലർത്തുക. സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിഹസിക്കുക
  • f ) നമ്മുടെ സമ്മിശ്ര സംസ്കാരത്തിൻറെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക
  • g ) വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാലുഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക
  • h ) ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക
  • i ) പൊതുസമ്പത്ത് സംരക്ഷിക്കുകയും, അക്രമം ഉപേക്ഷിക്കുകയും ചെയ്യുക. 
  • j ) എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
  • k ) 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക.

Related Questions:

മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ് ?

Which of the following duties have been prescribed by the Indian Constitution as Fundamental Duties?

  1. To defend the country

  2. To pay income tax

  3. To preserve the rich heritage of our composite culture

  4. To safeguard public property

Select the correct answer using the codes given below:

From which country, Indian Constitution borrowed Fundamental duties?
In which among the following parts of Constitution of India are enshrined the Fundamental Duties?

According to the Indian Constitution, which of the following statements related to fundamental duties is correct?

  1. It was added by the 42nd Constitutional Amendment Act of 1976.

  2. With effect from January 3, 1977.

  3. The Fundamental Duties are dealt with in Article 51A under Part-IV A of the Indian Constitution.

  4. Currently, there are 10 fundamental duties.