Challenger App

No.1 PSC Learning App

1M+ Downloads
' യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാത്തില്ലൊന്നും ലോക വിജ്ഞാന രാശിയിൽ'. ഇത് ഏത് മാസികയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aയുക്തിവാദി

Bസഹോദരൻ

Cവേലക്കാരൻ

Dഅഭിനവ കേരളം

Answer:

A. യുക്തിവാദി

Read Explanation:

യുക്തിവാദി മാസിക:

  • “യുക്തിവാദി” മാസിക ആരംഭിച്ച വർഷം : 1928
  • യുക്തിവാദി മാസികയുടെ സ്ഥാപക എഡിറ്റർ : സഹോദരനയ്യപ്പൻ
  • യുക്തിവാദി പത്രത്തിന്റെ ആപ്തവാക്യം : " യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതിലൊന്നും ലോക വിജ്ഞാന രാശിയിൽ "

സഹോദരൻ അയ്യപ്പൻ:

  • ജനനം : 1889 ഓഗസ്റ്റ് 21   
  • ജന്മസ്ഥലം : ചെറായി, എറണാകുളം
  • പിതാവ് : കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യർ
  • മാതാവ് : ഉണ്ണൂലി
  • പത്നി : പാർവതി
  • വീട്ടുപേര് : കുമ്പളത്തു പറമ്പിൽ
  • അന്തരിച്ച വർഷം : 1968, മാർച്ച് 6
  • കൊച്ചിരാജ്യത്ത് പ്രായപൂർത്തി വോട്ടവകാശം നേടിയെടുക്കാൻ ശക്തമായി പ്രവർത്തിച്ച നവോത്ഥാന നായകൻ
  • കൊച്ചി മന്ത്രിസഭയിലും, തിരു-കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്
  • സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് : ചെറായി, എറണാകുളം 
  • സഹോദരൻ അയ്യപ്പന്റെ പ്രതിമ സ്ഥിതിചെയ്യുന്നത് : കൊച്ചി

സഹോദര സംഘം:

  • സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന 
  • സഹോദര സംഘം സ്ഥാപിച്ചത് : 1917
  • സഹോദര സംഘത്തിന്റെ പ്രധാന ലക്ഷ്യം : ജാതി നശീകരണം
  • സഹോദര സംഘത്തിന്റെ ആദ്യത്തെ പൊതു പരിപാടി : മിശ്രഭോജനം.  

സഹോദരൻ അയ്യപ്പന്റെ വിശേഷണങ്ങൾ:

  • കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവ് 
  • “അയ്യപ്പൻ മാസ്റ്റർ” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ  
  • കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന് പിതാവ് 
  • “പുലയൻ അയ്യപ്പൻ” എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ

Related Questions:

സാധുജന ദൂതൻ എന്ന മാസിക പ്രസിദ്ധീകരിച്ച വർഷം?
ആഗമാനന്ദ സ്വാമികൾ ജനിച്ച ജില്ല ഏതാണ് ?

Which of the following Pratishtas carried out by Sree Narayana Guru were known for caste inclusiveness?

  1. Sivalingapratishta at Aruvippuram
  2. Deepapratishta at Karamukku temple
  3. Meenakshipratishta at Madurai
  4. Saradapratishta at Sivagiri
    കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?
    "ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്ത് എല്ലാം പുല്ല് മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?