App Logo

No.1 PSC Learning App

1M+ Downloads
"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?

AF. W. ടെയ്‌ലർ

Bഡ്വീറ്റ് വാൾഡോ

CK. ഹെന്റ്റെഴ്സൺ

DN. ഗ്ലാഡൻ

Answer:

C. K. ഹെന്റ്റെഴ്സൺ

Read Explanation:

പൊതുഭരണം 

  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.

  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .

പൊതു ഭരണത്തിൻെറ  പ്രധാന ലക്ഷ്യങ്ങൾ :

  • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുക
  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
  • ജനക്ഷേമം ഉറപ്പുവരുത്തുക
  • ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.

  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ് 
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

Related Questions:

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാബിനറ്റ് സെക്രട്ടറി ആര് ?

IRDP പദ്ധതി ലക്‌ഷ്യം വെക്കുന്ന വിഭാഗങ്ങളിൽ പെടാത്തവ ഏത്?

  1. ചെറുകിട നാമമാത്ര കർഷകർ 
  2. കർഷക തൊഴിലാളികൾ 
  3. ഗ്രാമീണ കരകൗശല തൊഴിലാളികൾ 
  4. ഒബിസി വിഭാഗക്കാർ 

നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന പാർലമെന്റ് സമയത്തെ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. എല്ലാ വിഷയങ്ങളിലും വേണ്ടത്ര സമയം കണ്ടെത്താൻ പാർലമെന്റിന് സാധിക്കണമെന്നില്ല.
  2. അതിനാൽ നിയമ നിർമാണ സഭ ചില നയങ്ങൾ രൂപീകരിക്കുകയും കൂടുതൽ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.

    നിയുക്ത നിയമനിർമ്മാണത്തിന്മേലുള്ള പാർലമെന്ററി നിയന്ത്രണം അല്ലെങ്കിൽ നിയമനിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. പാർലമെന്റിന് അതിന്റെ നിയമ നിർമാണാധികാരം അവർക്ക് ഇഷ്ടമുള്ള ആർക്കും നൽകാം.
    2. നൽകിയ അധികാരം പൊതുജനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

      2011 സെൻസസ്  പ്രകാരം കേരള ജനസംഖ്യയുടെ വ്യത്യസ്ത പ്രായവിഭാഗത്തിൽ ഉള്ളവരുടെ എണ്ണം ശതമാനത്തിൽ കൊടുത്തിരിക്കുന്നു. ശരിയായത് ഏതൊക്കെ

      1. കുട്ടികൾ (0 - 14) - 23.44%
      2. തൊഴിൽ ചെയ്യുന്നവർ (15 - 59) - 53.9%
      3. പ്രായമായവർ (60 നു മുകളിൽ ) - 12.7%