App Logo

No.1 PSC Learning App

1M+ Downloads
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് കേരളീയ ദൃശ്യകലകൾ ഏവയാണ് ?

Aകഥകളിയും ഓട്ടംതുള്ളലും

Bതെയ്യവും കൂടിയാട്ടവും

Cകൂടിയാട്ടവും പടയണിയും

Dകൂടിയാട്ടവും മുടിയേറ്റും

Answer:

D. കൂടിയാട്ടവും മുടിയേറ്റും

Read Explanation:

  • ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.
  • അഭിനയകലയ്ക്ക് നൃത്തതെക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ ” എന്നും വിശേഷിപ്പിക്കുന്നു.
  • കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു.
  • ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.
  • പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.

 

  • കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്
  • കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.
  • ദാരികാവധമാണ് പ്രമേയം.
  • 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. 
  • കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാ പൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ.
  • അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്.
  • 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

Related Questions:

കേരള മീഡിയ അക്കാദമി നൽകുന്ന 2024 ലെ വേൾഡ് പ്രസ് ഫോട്ടൊഗ്രഫി പ്രൈസ് ലഭിച്ചത് ആർക്കാണ് ?
2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ?
What does the Wheel (Dharmachakra) motif on Ashokan pillars symbolize?
Which of the following statements about Hindu temple architecture is correct?
What role does the diversity in designs and techniques play in the success of Indian handicrafts?