App Logo

No.1 PSC Learning App

1M+ Downloads
യൂണിറ്റ് വിനിമയം ചെയ്ത ശേഷം കുട്ടിക്ക് ചിലതു ചെയ്യാൻ കഴിയും എന്നു പറയാം. ഇപ്പോഴത്തെ അധ്യാപക സഹായികളിൽ ഇതിനെ എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ?

Aബോധനോദ്ദേശ്യങ്ങൾ

Bകരിക്കുലം ഉദ്ദേശ്യങ്ങൾ

Cകരിക്കുലം പ്രസ്താവനകൾ

Dപഠനനേട്ടങ്ങൾ

Answer:

D. പഠനനേട്ടങ്ങൾ

Read Explanation:

  • സ്കൂളിലെ പഠനം (Learning) സ്വാഭാവികമായും നിരന്തരമായും നടക്കേണ്ട പ്രക്രിയയാണ്.
  • പഠനം കാര്യക്ഷമമാകണമെങ്കിൽ, പഠനാനുഭവങ്ങൾ ഉദ്ദേശ്യാധിഷ്ഠിതവും പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുമാകണം.
  • പഠനപ്രക്രിയയിലൂടെ നേടേണ്ട ശേഷികളെയും ധാരണകളെയും സംബന്ധിച്ച് അധ്യാപകർക്കും പഠിതാക്കൾക്കും വ്യക്തമായ അവബോധം ഉണ്ടാകണം.
  • ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് ആർജ്ജിക്കേണ്ട പഠനനേട്ടങ്ങൾ (Learning outcomes) മുൻകൂട്ടി കണ്ടു കൊണ്ട് പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.
  • ഇവ ജീവിതസന്ദർഭങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുകയും വേണം. 
  • പാഠഭാഗത്തിന്റെ / യൂണിറ്റിന്റെ വിനിമയത്തിനുശേഷം എന്തൊക്കെ പഠനനേട്ടങ്ങൾ കൈവരിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയയെ പഠനത്തെ വിലയിരുത്തൽ (Assessment of learning) എന്നു പറയുന്നു.
  • പഠനത്തിനുശേഷമുള്ള പഠിതാവിന്റെ മികവ്, പഠനനിലവാരം എന്നിവയാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. 

Related Questions:

In deductive method of science teaching the pupils are led from:
The first step in problem solving method is:
ബോധനത്തിന്റെ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണയമാണ് :
സദാചാരം എന്ന ഒറ്റവാക്കിൽ വിദ്യാഭ്യാസ ലക്ഷ്യത്തെ ഒതുക്കാമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകൻ ?
പ്രത്യേകമായവയിൽ നിന്നും പൊതുവായതിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി അറിയപ്പെടുന്നത് ?