App Logo

No.1 PSC Learning App

1M+ Downloads
യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം ?

Aഗ്രീക്ക് സംസ്കാരം

Bഈജിപ്ഷ്യൻ സംസ്കാരം

Cമെസൊപ്പൊട്ടോമിയൻ സംസ്കാരം

Dകാമ്പട്ട് സംസ്കാരം

Answer:

C. മെസൊപ്പൊട്ടോമിയൻ സംസ്കാരം

Read Explanation:

മെസപ്പൊട്ടേമിയൻ  സംസ്കാരം 

  • ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത്- മെസപ്പൊട്ടേമിയൻ  സംസ്കാരം 
  • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം-മെസപ്പൊട്ടേമിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം- ഇറാഖ്
  • മെസപ്പൊട്ടേമിയൻ എന്ന വാക്കിനർത്ഥം- രണ്ട് നദികൾക്കിടയിലുള്ള പ്രദേശം 
  • മെസപ്പൊട്ടേമിയയെ 'ചന്ദ്രകലാതടം' എന്ന് വിശേഷിപ്പിച്ച പുരാവസ്തുഗവേഷകൻ:  പ്രൊഫ. ബ്രസ്റ്റഡ്
  • മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ : സുമേറിയൻ, അക്കാഡിയൻ, അസീറിയൻ, ബാബിലോണിയൻ
  • മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം: സുമേറിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യ അറിയപ്പെടുന്നത് :  ക്യൂണിഫോം
  • ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം  നിർമ്മിച്ചത്: മെസപ്പൊട്ടേമിയക്കാർ
  • ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് : സുമേറിയൻ (മെസപ്പൊട്ടേമിയൻ) ജനത 
  • സംസ്കാരത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്: മെസപ്പൊട്ടേമിയൻ സംസ്കാരം

Related Questions:

ഗിൽഗമേഷ് മെസപ്പെട്ടോമിയയിലെ ഏത് നഗരത്തിലാണ് ഭരണം നടത്തിയിരുന്നത് ?
ഹമ്മുറാബിയുടെ നിയമാവലിയിൽ എത്ര നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ?
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനം :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :

  • ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി

  • ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നു

  • “കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നു

കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന നിയ മസംഹിത തയ്യാറാക്കിയ ഹമ്മുറാബി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?