App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ സ്പെയ്‌സ് ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാൻ 2005-ൽ അയച്ച ബഹിരാകാശ പേടകം ?

Aവീനസ് എക്‌സ്പ്രസ്സ്

Bമാഴ്സ് എക്‌സ്പ്രസ്സ്

Cവീനസ് ഓർബിറ്റർ

Dകാസ്സിനി

Answer:

A. വീനസ് എക്‌സ്പ്രസ്സ്

Read Explanation:

ശുക്രൻ

  • സ്നേഹത്തിന്റേയും സൗന്ദര്യത്തിൻയും റോമൻ ദേവത (വീനസ്) യുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം.

  • 'ലൂസിഫർ' എന്നറിയപ്പെടുന്ന ഗ്രഹവും വനിതാനാമമുള്ള ഏക ഗ്രഹവും ശുക്രനാണ്.

  • ശുക്രനിലെ വിവിധ പ്രദേശങ്ങൾക്ക് പുരാണങ്ങളിലേയും ചരിത്രത്തിലേയും സ്ത്രീ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നു.

  • അന്തർ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം.

  • ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം.

  • ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാൽ 'ഭൂമിയുടെ ഇരട്ട' എന്നും 'ഭൂമിയുടെ സഹോദര’  (Twin Planet and Sister Planet) എന്നും ശുക്രൻ അറിയപ്പെടുന്നു.

  • ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്തിൽ കാണപ്പെടുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് ശുക്രൻ.

  • 'പ്രഭാത നക്ഷത്രം' (Morning star), "പ്രദോഷ നക്ഷത്രം' (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നതും ശുക്രനാണ്.

  • പ്രഭാത നക്ഷത്രവും പ്രദോഷ നക്ഷത്രവും ശുക്രനാണെന്ന് കണ്ടെത്തിയത് പൈതഗോറസ് ആണ്.

  • കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹമാണ് ശുക്രൻ. 

  • പടിഞ്ഞാറ് സൂര്യോദയം കാണപ്പെടുന്ന ഒരേയൊരു ഗ്രഹം.

  • സൗരയൂഥത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളാണ് ബുധനും ശുക്രനും.

  • സൗരയൂഥത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ.

  • വർധിച്ച തോതിലുള്ള കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് മൂലമുള്ള 'ഹരിതഗൃഹ പ്രഭാവ'മാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം.

  • സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ച് ഏറ്റവും പ്രകാശമാനമായി കാണുന്ന ഗ്രഹമാണ് ശുക്രൻ.

  • ഏറ്റവും വൃത്താകൃതിയിലുള്ള പരിക്രമണപഥമുള്ള ഗ്രഹം.

  • സൾഫ്യൂരിക്കാസിഡിൻ്റെ ഒരു മേഘപടലം ശുക്രന്റെ അന്തരീക്ഷത്തിൽ കാണപ്പെടുന്നതിനാൽ 'മാരകമായ ഗ്രഹം' എന്നും ശുക്രനെ വിശേഷിപ്പിക്കുന്നു.

  • വർഷത്തെക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഏക ഗ്രഹമാണ് ശുക്രൻ. 

  • പരിക്രമണത്തിനേക്കാൾ (Revolution) കൂടുതൽ സമയം ഭ്രമണത്തിന് (Rotation) ആവശ്യമാണ്.

  • സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനം ശുക്രനിലേതാണ്.

  • ശുക്രന്റെ ഭ്രമണ കാലം 243 ദിവസമാണ്.

  • ശുക്രൻ്റെ പരിക്രമണ കാലം 225 ദിവസമാണ്.

  • ശുക്രനിൽ കാണപ്പെടുന്ന വിശാലമായ പീഠഭൂമിയാണ് "ലക്ഷ്‌മി പ്ലാനം" (Lakshmi Planum).

  • ശുക്രനിലെ ഏറ്റവും ഉയരമുള്ള പർവതനിരയാണ് മാക്‌സ്‌വെൽ മൗണ്ട്സ്.

  • ശുക്രനെക്കുറിച്ച് പഠിക്കാൻ 1962-ൽ നാസ അയച്ച ബഹിരാകാശപേടകമാണ് മറീനർ-2.

  • ആദ്യമായി ശുക്രനിലിറങ്ങിയ ബഹിരാകാശപേടകമാണ് റഷ്യയുടെ വെനീറ-7 (1970-ൽ).

  • യൂറോപ്യൻ സ്പെയ്‌സ് ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാൻ 2005-ൽ അയച്ച ബഹിരാകാശ പേടകമാണ് വീനസ് എക്‌സ്പ്രസ്സ്.

  • സൂര്യനും ഭൂമിയ്ക്കും ഇടയിൽ ശുക്രൻ കടന്നുവരുന്ന പ്രതിഭാസമാണ് ശുക്രസംതരണം  (Transit of Venus).

  • ശുക്രസംതരണം ആദ്യമായി പ്രവചിച്ചത് കെപ്ലറാണ്.

  • അവസാന ശുക്രസംതരണം സംഭവിച്ചത് 2012 ജൂൺ 6-നായിരുന്നു.

  • ഭൂമിയുടേതിന് സമാനമായ വലുപ്പമുള്ള ഗ്രഹം


Related Questions:

ഏത് ഗ്രഹത്തിലാണ് വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുതലുള്ളത് ?
ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ എത്ര നക്ഷത്രസമൂഹങ്ങളുണ്ട് ?
മംഗൾയാൻ ദൗത്യത്തിൻ്റെ പ്രോജക്‌ട് ഡയറക്‌ടർ ?
ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്നത് ?
സൂര്യൻറെ 20 മടങ്ങിലേറെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയുടെ ന്യൂക്ലിയാർ ഇന്ധനം എരിഞ്ഞു തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥ :