App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

Aപൊട്ടാസിയം കാർബോണറ്റ്

Bസോഡിയം കാർബോണറ്റ്

Cപൊട്ടാസിയം സിട്രേറ്റ്

Dസോഡിയം സിട്രേറ്റ്

Answer:

D. സോഡിയം സിട്രേറ്റ്

Read Explanation:

സോഡിയം സിട്രേറ്റ്

  • സിട്രിക് ആസിഡിന്റെ സോഡിയം ലവണങ്ങളെ സോഡിയം സിട്രേറ്റ് എന്ന് വിളിക്കുന്നു.
  • മോണോ സോഡിയം സിട്രേറ്റ്, ഡൈസോഡിയം സിട്രേറ്റ്,ട്രൈസോഡിയം സിട്രേറ്റ് എന്നിങ്ങനെ പ്രധാനമായും മൂന്നു തരത്തിലാണ് സോഡിയം സിട്രേറ്റ് കാണപ്പെടാറുള്ളത്.
  • ദാനം ചെയ്ത രക്തം സംഭരണിയിൽ കട്ടപിടിക്കുന്നത് തടയാൻ സോഡിയം സിട്രേറ്റ് ഉപയോഗിക്കുന്നു.
  • സോഡിയം ബൈകാർബണേറ്റിന് പകരമായി രക്തത്തിലും മൂത്രത്തിലും അടങ്ങിയിരിക്കുന്ന അധിക ആസിഡിനെ നിർവീര്യമാക്കുന്നതിനും സോഡിയം സിട്രേറ്റ് ഉപയോഗിക്കപ്പെടുന്നു.
  • ഭക്ഷണ പാനീയങ്ങളിൽ അസിഡിറ്റി റെഗുലേറ്ററായും എണ്ണകളുടെ എമൽസിഫയറായും സോഡിയം സിട്രേറ്റ് ഉപയോഗിക്കുന്നു.

Related Questions:

മനുഷ്യശരീരത്തിലെ രക്തചംക്രമണം കണ്ടുപിടിച്ചത് :

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും, ധാന്യകവും കൊണ്ടാണ്.
  2. പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ, ഫോസ്ഫോ ലിപിഡുകൾ ആണ്.
രക്ത ബാങ്കുകളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ആരുടെ സ്മരണയിലാണ് ലോക രക്തദാനദിനം ആചരിക്കുന്നത്?
രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകം