App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:

Aഹീമോഫീലിയ

Bഅനീമിയ

Cഹീമോഗ്ലോബിൻ

Dആർത്രൈറ്റിസ്

Answer:

A. ഹീമോഫീലിയ

Read Explanation:

ഹീമോഫീലിയ

  • രക്തം കട്ടപിടിക്കാൻ സാധിക്കാത്ത അവസ്ഥയാണിത് 
  • ഹീമോഫീലിയ ഒരു ജനിതക രോഗമാണ് 
  • ഹീമോഫീലിയ യുടെ മറ്റു പേരുകൾ :
    • രാജകീയ രോഗം
    •  ക്രിസ്മസ് രോഗം
    •  ബ്ലീഡേഴ്സ് ഡിസീസ് 
  • രക്തം കട്ടപിടിക്കാൻ 13 ഘടകങ്ങൾ ആവശ്യമാണ്.
  • ഇതിൽ 8, 9 ഘടകങ്ങളുടെ അപര്യാപ്തതയാണ് ഹീമോഫീലിയ എന്ന രോഗത്തിന് കാരണമാകുന്നത്. 

ഹീമോഫീലിയ രണ്ടുവിധമുണ്ട് : 

  • ഹീമോഫിലിയ A
  • ഹീമോഫിലിയ  B

ഹീമോഫിലിയ A:

  • ഹീമോഫിലിയ A ഉണ്ടാവാൻ കാരണം : ക്ലോട്ടിംഗ് ഫാക്ടർ 8 ഇന്റെ അപര്യാപ്തത മൂലമാണ് 
  • ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത് കൊണ്ട് ഇതിന് "രാജകീയ രോഗം" എന്നും പേരുണ്ട്.

ഹീമോഫിലിയ B:

  • ക്ളോട്ടിംഗ് ഫാക്ടർ 9 ഇന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് ഇത്
  • ഹീമോഫിലിയ B അറിയപ്പെടുന്നത് : ക്രിസ്മസ് രോഗം  
  • ഹീമോഫീലിയ സാധാരണയായി പകരുന്നത് : മുത്തച്ഛനിൽ നിന്നും ചെറുമകൻ ലേക്ക് അമ്മയിലൂടെ
  • ഹീമോഫീലിയ രോഗസാധ്യത കൂടുതൽ : പുരുഷൻമാരിൽ 

Related Questions:

പക്ഷി പനിക്ക് കാരണമായ വൈറസ് ഇവയിൽ ഏതാണ് ?
The World Health Organisation has recently declared the end of a disease in West Africa.
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
അനോഫിലിസ് കൊതുക് ഏത് രോഗത്തിനാണ് കാരണമാകുന്നത് ?
A disease spread through contact with soil is :