App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ പാരാതോർമോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?

Aപാരാതൈറോയ്ഡ് ഗ്രന്ഥി

Bഅഡ്രീനൽ ഗ്രന്ഥി

Cപിറ്റ്യൂട്ടറി ഗ്രന്ഥി

Dപാൻക്രിയാസ്

Answer:

A. പാരാതൈറോയ്ഡ് ഗ്രന്ഥി

Read Explanation:

കാൽസ്യത്തിന്റെ അളവ് ക്രമീകരണം

  • രക്തത്തിലെ കാൽസ്യത്തിൻ്റെ സാധാരണ അളവ് 9- 11 mg/100 ml ആണ്.

കാൽസിടോണിൻ

  • രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർധിക്കുമ്പോൾ തൈറോയ്‌ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് കാൽസിടോണിൻ.
  • ഇത് രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുന്നു.

പാരാതോർമോൺ

  • രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ തൈറോയ്‌ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയ്‌ഡ് ഗ്രന്ഥി പാരാതോർമോൺ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു.
  • ഇത് രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർധിപ്പിക്കുന്നു.
  • കാൽസിടോണിൻ്റെയും പാരാതോർമോണിൻ്റെയും പ്രവർത്തനം പരസ്പ‌ര വിരുദ്ധമാണ്.

Related Questions:

രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് എത്രയാണ് ?
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്നു പേരിൽ അറിയപ്പെടുന്നു ?
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?
അഗ്രമുകളത്തിൻറെ വളർച്ചക്കും ഫലരൂപീകരണത്തിനും സഹായിക്കുന്ന ഹോർമോൺ ഏത് ?
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?