App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ നിയന്ത്രിക്കുന്ന രണ്ട് ഹോർമോണുകളിൽ ഒന്നാണ് ഗ്ലൂക്കാഗോൺ. മറ്റൊന്ന് ഏത്?

Aഇൻസുലിൻ

Bമെലാടോണിൻ

Cതൈറോക്സിൻ

Dപാരാതോർമോൺ

Answer:

A. ഇൻസുലിൻ

Read Explanation:

  • പാൻ‌ക്രിയാസ് ഗ്രന്ഥിയിൽ (ആഗ്നേയഗ്രന്ഥി)നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ഹോർമോൺ ആണ്‌ ഇൻസുലിൻ.
  • ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
  • ജന്തുക്കളിൽ കരളിലേയും പേശികളിലേയും കോശങ്ങളിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആയും കൊഴുപ്പിനെ ട്രൈഗ്ലിസറൈഡുകളായും മാറ്റാൻ പ്രേരിപ്പിക്കുന്ന ഹോർമോൺ ഇൻസുലിനാണ്‌.
  • പ്രമേഹരോഗത്തെ പ്രതിരോധിക്കാൻ പൊതുവായി ഉപയോഗിച്ചു വരുന്ന ഇൻസുലിൻ, 51 അമിനോ ആസിഡുകൾ ചേർന്ന് ഉണ്ടാകുന്നൊരു പെപ്റ്റൈഡ് ഹോർമോൺ ആണ്‌.
  • ഐലെറ്റ്സ് ഓഫ് ലംഗർഹൻസിന്റെ പ്രവർത്തന തകറാറുമൂലം ഇൻസുലിൻ ഉദ്പാദനത്തിൽ തകരാർ സംഭവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നുണ്ടാകുന്ന ശാരീരക തകരാറാണ് പ്രമേഹം
  • ആഗ്നേയഗ്രന്ഥിയിലെ പാൻക്രിയാറ്റിക് അസിനി എന്ന കോശങ്ങൾക്കിടയിലായി  ഐലെറ്റ്സ് ഓഫ് ലംഗർഹൻസ് എന്ന കോശ സമൂഹമാണ് അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്നത്.

  •  

    ഇവ ഇൻസുലിൻ, ഗ്ളൂക്കഗോൺ എന്നീ ഹോർമോണുകളേ ഉദ്പാദിപ്പിക്കുന്നു.

  • ഗ്ലൂക്കാഗോൺ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇൻസുലിൻ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.

  •  

     


Related Questions:

താഴെ പറയുന്നവയിൽ 'ഫിറമോണി'ന് ഉദാഹരണമായത് ഏത് ?
Ripening of fruits is because of which among the following plant hormones?
ഇവയിൽ ഏതെല്ലാമാണ് സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണം ?
ഗ്ലൂക്കഗോൺ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെയാണ്?

Select the most appropriate answer from the choices given below:

(a) Cytokinins-keeps flowers fresh for longer period of time

(b) Zeatin-used in brewing industry

(c) Ethylene-accelerates sprouting in potato tubers

(d) ABA- comes under the group of terpenes