App Logo

No.1 PSC Learning App

1M+ Downloads
"രക്തരൂക്ഷിതമായ ഞായറാഴ്ച്ച" എന്ന സംഭവം നടന്ന രാജ്യം ഏത് ?

Aഅമേരിക്ക

Bഫ്രാന്‍സ്

Cറഷ്യ

Dചൈന

Answer:

C. റഷ്യ

Read Explanation:

രക്തരൂഷിതമായ ഞായറാഴ്‌ച':

  • 1905 ജനുവരി 9-ന്, കരിസ്മാറ്റിക് പുരോഹിതനായ ഫാദർ ജോർജി ഗാപോണിൻ്റെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ തൊഴിലാളികളുടെ ഒരു സംഘം, സാർ നിക്കോളാസ് രണ്ടാമന് ഒരു നിവേദനം നൽകുന്നതിനായി വിന്റർ പാലസിലേക്ക് കാൽനടയായി എത്തി

  • ഈ  നിവേദനത്തിൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, പൗരാവകാശങ്ങൾ, രാഷ്ട്രീയ പരിഷ്കാരങ്ങൾ എന്നിവ ആവശ്യപ്പെട്ടിരുന്നു.

  • എന്നാൽ നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ രാജാവിന്റെ സൈനികർ (ഇംപീരിയൽ ഗാർഡ്) വെടിയുതിർത്തു 

  • അങ്ങനെ തൊഴിലാളികളുടെ സമാധാനപരമായ പ്രകടനം ഒരു കൂട്ടക്കൊലയായി മാറി. ഇതാണ് ബ്ലഡി സൺഡേ കൂട്ടക്കൊല എന്നറിയപ്പെടുന്നത് 

  • അതിന്റെ ഫലമായി നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും റഷ്യയിലുടനീളം ജനരോഷം ആളിക്കത്തിക്കുകയും ചെയ്തു.

  • സമാധാനപരമായ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമർത്തിയത് വിപ്ലവത്തിന് പൊതുജന പിന്തുണ വർദ്ധിപ്പിക്കുകയും സർക്കാർ വിരുദ്ധ വികാരത്തിന് ആക്കം കൂട്ടുകയും ചെയ്തു.

  • തൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും ബുദ്ധിജീവികളും ഒന്നിച്ചു പ്രതിഷേധം ആരംഭിച്ചു.

  • വിപ്ലവത്തിന് സാറിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനോ കാര്യമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരാനോ സാധിച്ചിലെങ്കിലും,ഭാവി വിപ്ലവ പ്രസ്ഥാനങ്ങൾക്ക് അടിത്തറയിടുന്നതിൽ ഒന്നാം റഷ്യൻ വിപ്ലവം വിജയിച്ചു.


Related Questions:

ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അത് ഹനിക്കാൻ ഒരു ഗവൺമെൻറ്റിനും അവകാശമില്ല' ഇത് ആരുടെ വാക്കുകൾ ?
ചൈന ജനകീയ റിപ്പബ്ലിക് ആയ വർഷം ഏതാണ് ?

ചുവടെ തന്നിരിക്കുന്നതില്‍ 'a' യിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ 'b' പൂരിപ്പിക്കുക.

a) ലൂയി പതിനാറാമാന്‍ : ഫ്രാന്‍സ്

b) നിക്കോളാസ് രണ്ടാമന്‍ : ...........................

ഫ്രഞ്ച് വിപ്ലവസമയത്ത് സ്ത്രീകൾ " ഭക്ഷണം വേണം " എന്ന മുദ്രാവാക്യവുമായി വെഴ്സയ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയ വർഷം ?