രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ് ?Aഫൈബ്രിനോജൻBആൽബുമിൻCഗ്ലോബുലിൻDഹീമോഗ്ലോബിൻAnswer: B. ആൽബുമിൻ Read Explanation: പ്ലാസ്മ പദാർത്ഥ സംവഹനം, രോഗപ്രതിരോധം മുതലായ ധർമങ്ങൾ നിർവ്വഹിക്കുന്ന ദ്രാവകയോജകകലയാണ് രക്തം. രക്തത്തിലെ 55% വരുന്ന ഇളം മഞ്ഞനിറമുള്ള ദ്രാവകമാണ് പ്ലാസ്മ. 45% വരുന്ന രക്തകോശങ്ങൾ പ്ലാസ്‌മയിലാണ് കാണപ്പെടുന്നത്. ദഹന ഫലമായുണ്ടാകുന്ന ലഘുപോഷകഘടകങ്ങൾ കോശങ്ങളിലെത്തുന്നത് പ്ലാസമയിലൂടെയാണ്. പ്ലാസ്‌മയിൽ 90-92% വരെ ജലവും 8% വരെ പ്രോട്ടീനുകളും കൊഴുപ്പ്, ലവണങ്ങൾ, യൂറിയ പഞ്ചസാര, ഹോർമോണുകൾ തുടങ്ങിയ മറ്റ് ഘടകങ്ങളും കാണപ്പെടുന്നു. പ്ലാസ്മയിലെ പ്രോട്ടീനുകൾ രക്തസമ്മർദ്ദം ക്രമീകരിക്കുന്ന ആൽബുമിൻ രോഗപ്രതിരോധത്തെ സഹായിക്കുന്ന ഗ്ലോബുലിൻ രക്തം കട്ടപിടിപ്പിക്കുന്ന ഫൈബ്രിനോജൻ Read more in App