ഭിന്നശേഷിക്കാർ
ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
ഭിന്നശേഷിക്കാരുടെ പരിമിതികൾ
- ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കുകയില്ല.
- ബുദ്ധിപരമായ പരിമിതിമൂലം വിവേകത്തോടെ പെരുമാറാൻ കഴിയാറില്ല. വരും വരായ്കകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുക കാരണം അപകടങ്ങൾക്ക് സാധ്യത ഏറുന്നു.
- സാമൂഹ്യ നിയമങ്ങൾ പാലിച്ചു കൊണ്ട് പെരുമാറാൻ കഴിയാതിരിക്കുക.
- വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതിരിക്കുക.
ക്ലാസ് മുറിയിൽ ബുദ്ധിപരമായ പരിമിതികൾ ഉള്ള കുട്ടികളെ കണ്ടെത്തുന്നതിന് സഹായകമാകുന്ന ലക്ഷണങ്ങൾ
- വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ (Mile Stones of Development - ഇരിക്കൽ, നടക്കൽ, സംസാരിക്കൽ തുടങ്ങിയവ) കാല താമസം ഉണ്ടാകുക.
- മുഖത്തു കാണുന്ന അസ്വാഭാവികത
- ഭക്ഷണം സ്വയം കഴിക്കാതിരിക്കുക
- നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് ബുദ്ധിമുട്ടു പ്രകടിപ്പിക്കുക.
- വായിൽ നിന്ന് എപ്പോഴും ഉമിനീർ ഒഴുകുക.
- പെട്ടെന്നു ദേഷ്യപ്പെടുകയും വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതിരിക്കുകയും ചെയ്യുക.