രണ്ടാം ലോക മഹായുദ്ധ കാലത്തിൽ "വിജയത്തിൻ്റെ ആയുധപ്പുര" എന്ന് വിളിക്കപ്പെട്ട രാജ്യം ഏതാണ്?
Aയുണൈറ്റഡ് കിംഗ്ഡം
Bജർമ്മനി
Cഅമേരിക്ക
Dജപ്പാൻ
Answer:
C. അമേരിക്ക
Read Explanation:
രണ്ടാം ലോകമഹായുദ്ധസമയത്ത് , ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ തുടങ്ങിയ സഖ്യശക്തികൾക്ക് സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ, വിഭവങ്ങൾ എന്നിവ നൽകുന്നതിൽ അമേരിക്ക നിർണായക പങ്ക് വഹിച്ചു
അമേരിക്കയിലെ എല്ലാ വ്യവസായിക വിഭവങ്ങളും യുദ്ധത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു.
അമേരിക്കയിൽ പടക്കോപ്പുകൾ വൻതോതിൽ നിർമ്മിക്കപ്പെട്ടു.
അമേരിക്കൻ ആയുധക്കമ്പനികൾ നിർമ്മിച്ച യുദ്ധോപകരണങ്ങളാണ് മിക്ക രാഷ്ട്രങ്ങളും യുദ്ധത്തിൽ ഉപയോഗിച്ചിരുന്നത്.
ഇങ്ങനെ അമേരിക്ക 'ജനാധിപത്യത്തിന്റെ ആയുധപ്പുര' എന്നും 'വിജയത്തിൻ്റെ ആയുധപ്പുര' എന്നും വിശേഷിപ്പിക്കപ്പെട്ടു
മരുന്നു കച്ചവടം വഴിയും വൻലാഭമുണ്ടാക്കാൻ അമേരിക്കൻ കമ്പനികൾ ശ്രമിച്ചു
രണ്ടാം ലോകയുദ്ധത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയ രാജ്യം അമേരിക്കയാണ്