App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധാനന്തരം ഏത് രാജ്യമാണ് ട്രൂമാൻ ഡോക്ട്രിൻ എന്ന വിദേശ നയം പ്രഖ്യാപിച്ചത് ?

Aറഷ്യ

Bഅമേരിക്ക

Cജപ്പാൻ

Dജർമ്മനി

Answer:

B. അമേരിക്ക

Read Explanation:

ട്രൂമാൻ ഡോക്ട്രിൻ

  • "സ്വേച്ഛാധിപത്യ ഭീഷണികൾക്കെതിരെ ജനാധിപത്യങ്ങൾക്കുള്ള പിന്തുണ" വാഗ്ദാനം ചെയ്യുന്ന ഒരു അമേരിക്കൻ വിദേശനയമാണ് ട്രൂമാൻ സിദ്ധാന്തം.
  • 1947 ൽ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഹാരി. എസ്. ട്രൂമാനാണ് ഈ നയം പ്രഖ്യാപിച്ചത്.
  • ശീതയുദ്ധകാലത്ത് സോവിയറ്റ് കമ്മ്യൂണിസത്തിൽ നിന്ന് ഭീഷണിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മറ്റ് രാജ്യങ്ങൾക്കുള്ള അമേരിക്കൻ പിന്തുണ ആയിരുന്നു ഇത്.
  • ട്രൂമാൻ സിദ്ധാന്തം അമേരിക്കൻ വിദേശ നയത്തിന്റെ അടിത്തറയായി മാറി.
  • ഈ നയം 1949-ൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ(NATO) രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു.

Related Questions:

രണ്ടാം ലോകയുദ്ധം ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?

1.ദശലക്ഷകണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു.

2.യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില തകര്‍ന്നു.

3.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മേധാവിത്വം തകര്‍ന്നു.

4.ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം ദുർബലപ്പെട്ടു.

1945 ജൂലൈ 16 ന് യുഎസ് നടത്തിയ ആദ്യത്തെ അണുബോംബ് പരീക്ഷണത്തിന് നൽകിയ പേര് ?

What was the main purpose/s of the Yalta Conference held in 1945?

  1. Post-war economic recovery
  2. Postwar reorganization of Germany and Europe
  3. Creation of the United Nations
  4. Establishment of the Nuremberg Trials
    രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം ഏത് ?
    മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഇറ്റലിയിലെ രാജാവ് ഇവരിൽ ആരാണ് ?