Challenger App

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ ദാതാവ് ആറ്റങ്ങളിലൂടെ, ഒരു ദ്വി അഥവാ ബഹുദന്ത ലിഗാൻ്റ്, ഒരു ലോഹ അയോണിനെ ബന്ധിച്ചാൽ, ഇവയെ ------ എന്നു പറയുന്നു.

Aകീലേറ്റ് ലിഗാൻഡ്

Bഉപസംയോജകസംഖ്യ

Cഉപസംയോജകമണ്ഡലം

Dഹെറ്ററോലെപ്റ്റിക്

Answer:

A. കീലേറ്റ് ലിഗാൻഡ്

Read Explanation:

ലിഗാൻ്റുകൾ (Ligands)

  • ഉപസംയോജക സത്തയിൽ കേന്ദ്ര ആറ്റം അഥവാ അയോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന അയോണുകളെ അഥവാ തന്മാത്രകളെ ലിഗാൻ്റുകൾ എന്ന് വിളിക്കുന്നു

  • CI-, H2O അഥവാ NH3, എന്നിവയിലെ പോലെ ഒരേയൊരു ദാതാവ് (donor) ആറ്റത്തിലൂടെ മാത്രമാണ് ലിഗാൻ്റ് കേന്ദ്ര ആറ്റം / അയോണുമായി ബന്ധിപ്പിച്ചിരിക്കുന്നതെങ്കിൽ, അവയെ ഏകദത്ത (unidentate) ലിഗാൻ്റുകൾ എന്ന് പറയുന്നു.

  • H2NCH2CH2NH2, (ഈഥെയ്ൻ 1,2 ഡൈഅമീൻ), C2O42- (ഒക്സലേറ്റ്) എന്നിവയിലേതു പോലെ രണ്ട് ദാതാവ് ആറ്റങ്ങളിലൂടെയാണ് കേന്ദ്ര ആറ്റത്തിലേക്ക് ലിഗാന്റ് ബന്ധിപ്പിച്ചിരിക്കുന്നതെങ്കിൽ, അവയെ ദ്വിദന്ത (didentate) ലിഗാൻഡുകൾ എന്ന് പറയുന്നു.

  • hexadentate ലിഗാൻഡിനുദാഹരണം,

image.png
  • രണ്ടോ അതിലധികമോ ദാതാവ് ആറ്റങ്ങളിലൂടെ, ഒരു ദ്വി അഥവാ ബഹുദന്ത ലിഗാൻ്റ്, ഒരു ലോഹ അയോണിനെ ബന്ധിച്ചാൽ, ഇവയെ കീലേറ്റ് ലിഗാൻഡ് (Chelate ligand) എന്നു പറയുന്നു.

  • ഒരു ലിഗാൻഡിലെ ബന്ധിക്കുന്ന ആറ്റങ്ങളുടെ എണ്ണത്തെ ലിഗാൻഡിന്റെ ദന്തത (Denticity) എന്നും വിളിക്കുന്നു.

  • ഇത്തരത്തിലുള്ള സങ്കുലങ്ങളെ, കീലേറ്റ് സങ്കുലങ്ങൾ എന്നു വിളിക്കുന്നു.


Related Questions:

ഗ്ലാസ്സിനെ ലയിപ്പിക്കുന്ന ആസിഡ്ഏത് ?
' ഐസൊബാർ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
ഒരു ന്യൂക്ലിയസ്സിലെ പ്രോട്ടോൺ ഒരു ഇലക്ട്രോണിനെ ആറ്റംത്തിൽ നിന്ന് സ്വീകരിച്ച് ന്യൂട്രോണും ന്യൂട്രിനോയുമായി മാറുന്ന പ്രക്രിയയുടെ പേരെന്താണ്?
Father of Modern chemistry?
Compounds C2H6 and C3H8 are differ by _______unit and belong to _____series.