രണ്ട് ഫലകങ്ങള്‍ പരസ്പരം അടുത്തു വരുന്ന സീമ ?
Aസംയോജക സീമ
Bവിയോജക സീമ
Cരൂപാന്തര സീമ
Dഇവയൊന്നുമല്ല
Answer:
A. സംയോജക സീമ
Read Explanation:
ഫലക സീമകൾ:
ശിലാമണ്ഡലഫലകങ്ങളുടെ വിവിധതരം ചലനങ്ങൾ സൃഷ്ടിക്കുന്ന ഫലക സീമകൾ ചുവടെ നൽകുന്നു:
- ഫലകങ്ങൾ പരസ്പരം അകലുന്ന ഫലക സീമ : വിയോജകസീമ
- ഫലകങ്ങൾ പരസ്പരം അടുത്തുവരുന്ന ഫലക സീമ : സംയോജകസീമ
- ഫലകങ്ങൾ പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലക സീമ : ഛേദകസീമ
സംയോജക സീമ:
- ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ
- കൂട്ടിമുട്ടുന്ന ഫലകങ്ങളുടെ സാന്ദ്രതയുടെ തോത് അനുസരിച്ച് കൂടുതൽ സാന്ദ്രത ഉള്ളത് കുറവുള്ളതിന്റെ മുകളിലേക് തെന്നി നിരങ്ങി സഞ്ചരിക്കുന്നു.
- ഫലകം ആണ്ടു പോകുന്ന സ്ഥലത്തിനെ നിമഞ്ജന മേഖല എന്ന് പറയുന്നു.
- ഭൂഘണ്ടങ്ങളുടെ സാന്ദ്രത സമുദ്ര ഭൂപാളിയെക്കാൾ കുറവ് ആയതു കൊണ്ട് ഇവ കൂട്ടിമുട്ടുമ്പോൾ എല്ലായ്പോഴും സമുദ്ര ഭൂപാളി ഭൌമാന്തർ ഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.
- ഭൂഘണ്ടങ്ങൾ ആണു കൂട്ടിമുട്ടുന്നതെങ്കിൽ അവിടെ സാന്ദ്രത കുറവുള്ളതിൻെ ഉയർച്ച സംഭവിക്കുന്നു.
- ഇങ്ങനെ ഉയരം കൂടിയ പാർവത നിരകൾ സൃഷ്ടിക്കപ്പെടുന്നു. ഇവിടെയും സാന്ദ്രത കൂടിയ ഫലകം ഭൌമാന്തർ ഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.
- ഹിമാലയവും ആല്പ്സും രൂപപ്പെട്ടത് സംയോജക സീമയ്ക്ക് ഉദാഹരണമാണ്.