App Logo

No.1 PSC Learning App

1M+ Downloads
രവീന്ദ്രനാഥ ടാഗോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ് എന്നു വിശേഷിപ്പിച്ചത് ?

Aഅയ്യത്താൻ ഗോപാലൻ

Bവാഗ്ഭടാനന്ദൻ

Cബ്രഹ്മാനന്ദ ശിവയോഗി

Dചട്ടമ്പി സ്വാമികൾ

Answer:

A. അയ്യത്താൻ ഗോപാലൻ

Read Explanation:

  • റാം മോഹൻ റോയി സ്ഥാപിച്ച ബ്രഹ്മസമാജത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖനാണ് ഡോ. അയ്യത്താൻ ഗോപാലൻ.

  • 1898 ജനുവരി 14നാണ് കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ ഇദ്ദേഹം സ്ഥാപിച്ചത്.

  • ഇതിലൂടെ മിശ്രവിവാഹങ്ങൾക്കും മിശ്രഭോജനത്തിനുമൊക്കെ അദ്ദേഹം നേതൃത്വം നൽകി. 

  • ബ്രിട്ടീഷുകാർ 'റാവുസാഹിബ്' എന്ന ബഹുമതി നൽകിയ നവോത്ഥാന നായകനാണ് ഇദ്ദേഹം.

  • ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്തത് അയ്യത്താൻ ഗോപാലൻ ആണ്.

  • ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കണ്ട് രവീന്ദ്രനാഥ ടാഗോർ ഇദ്ദേഹത്തെ 'കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് വിശേഷിപ്പിച്ചു.


Related Questions:

' മോക്ഷപ്രദീപം ' എന്ന കൃതി ബ്രഹ്മാനന്ദ ശിവയോഗി പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?

വി ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

I)  യോഗക്ഷേമസഭയുടെ മുഖ്യപ്രവര്‍ത്തകനായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിച്ച നാടകകൃത്തുകൂടിയായ നവോത്ഥാന നായകന്‍

II) പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.

III) രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം. 

ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്?
ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത് ആര് ?
ജീവിതം ഒരു സമരം ആരുടെ ആത്മകഥയാണ് ?