രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏതാണ് ?
A1982
B1983
C1984
D1985
Answer:
C. 1984
Read Explanation:
രാകേഷ് ശർമ്മ
- ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയൻ
- ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരി
- രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്ര നടന്നത് 1984-ലാണ്.
- 1984 ഏപ്രിൽ 2-ന് വിക്ഷേപിച്ച സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്
- സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിക്കുകയും ചെയ്തു
- ഇന്ത്യ അശോകചക്രം നൽകിയും ,USSR ഓഡർ ഓഫ് ലെനിൻ എന്ന ബഹുമതി നൽകിയും രകേഷ് ശർമ്മയെ ആദരിച്ചു.