രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ ബാഡ്മിൻറൺ താരം ?Aസൈനാ നെഹ്‌വാൾBപി.വി സിന്ധുCജ്വാല ഗുട്ടDപ്രകാശ് പദുക്കോൺAnswer: A. സൈനാ നെഹ്‌വാൾ Read Explanation: 'ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ' എന്ന വിശേഷണമുള്ള ബാഡ്മിൻറൺ താരമാണ് സൈനാ നെഹ്‌വാൾ. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സൈന. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലമെഡൽ ആണ് സൈന നെഹ്‌വാൾ നേടിയത്. ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരവും സൈന ആയിരുന്നു വേൾഡ് ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് സൈന. 2009–2010 വർഷത്തെ ഖേൽരത്ന പുരസ്കാരമാണ് സൈനാ നെഹ്‌വാളിന് ലഭിച്ചത്. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ ബാഡ്മിൻറൺ താരമാണ് സൈന നെഹ്‌വാൾ. Read more in App