രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം?
Aകേരളം
Bതമിഴ്നാട്
Cകർണാടക
Dആന്ധ്രാപ്രദേശ്
Answer:
A. കേരളം
Read Explanation:
രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് കേരളമാണ്.
കേരളപ്പിറവി ദിനമായ 2025 നവംബർ 1-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ പ്രഖ്യാപനം നടത്തിയത്
പദ്ധതിയുടെ പേര് - അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി (Extreme Poverty Eradication Programme - EPEP).
ലക്ഷ്യം - സംസ്ഥാനത്ത് വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് കണ്ടെത്തിയ അതിദരിദ്രരെ (ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ദുരിതമനുഭവിക്കുന്നവർ) ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ ഓരോ അതിദരിദ്ര കുടുംബത്തിനും വേണ്ടി പ്രത്യേകം മൈക്രോ പ്ലാനുകൾ (Micro Plans) തയ്യാറാക്കി നടപ്പിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
