App Logo

No.1 PSC Learning App

1M+ Downloads
രാത്രിയും പകലും ഒരുപോലെ ഒരു വർഷത്തിൽ വരുന്ന ദിനങ്ങളുടെ എണ്ണം :

A5

B6

C4

D2

Answer:

D. 2

Read Explanation:

 

 വിഷുവം (Equinox)

  • രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്ന പേര് -വിഷുവങ്ങൾ (Equinox )
  • സൂര്യ പ്രകാശം ഭൂമധ്യരേഖയിൽ  നേരിട്ട്  പതിക്കുന്ന ദിവസമാണിത് 
  • വർഷത്തിൽ രണ്ട് ദിവസങ്ങളാണ് വിഷുവങ്ങളായി അറിയപ്പെടുന്നത്
  • വസന്ത വിഷുവം (Vernal Equinox )-മാർച്ച് 21 
  • ശരത് വിഷുവം (Autumnal Equinox )-സെപ്റ്റംബർ 23 
  • രാത്രിയും പകലും ഉണ്ടാവാനുള്ള കാരണം ഭൂമിയുടെ ഭ്രമണം ആണ് 
  • ഋതുക്കൾ ഉണ്ടാവാനുള്ള കാരണം ഭൂമിയുടെ പരിക്രമണം ആണ് 
  • വസന്തം ,ഗ്രീഷ്മം ,ശിശിരം ,ശരത് ,ഹേമന്തം ,വർഷം ഇവയാണ് ഋതുക്കൾ 

  അയനാന്തം (Solstice )

  • രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ അറിയപ്പെടുന്ന പേര് - അയനാന്തങ്ങൾ (Solstice )
  • ഗ്രീഷ്മ അയനാന്തം ,ശിശിര അയനാന്തം ഇവയാണ് രണ്ട് അയനാന്തങ്ങൾ 
  • ഗ്രീഷ്മ അയനാന്തം /ഉത്തര അയനാന്തം/കർക്കിടക അയനാന്തം  (Summer solstice )-ജൂൺ 21 
  • ശിശിര അയനാന്തം /ദക്ഷിണ അയനാന്തം/മകര അയനാന്തം  (Winter solstice )-ഡിസംബർ 22 
  • ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം -ജൂൺ 21 

Related Questions:

The vertical distance between the crest and the trough is the ..............
When is National Pollution Control Day observed?
താഴെപ്പറയുന്നവയിൽ കായാന്തരിതശില ഏത്?
ലോക തണ്ണീർത്തട ദിനം എന്ന്?
The Study of Deserts is known as :